തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ ഒന്നാം പ്രതി കേരള സർവകലാശാലയാെണന്ന് മുൻ പി.എസ്. സി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും വിഷയത്തിൽ പങ്കുണ്ട്. എന്നാൽ എല്ലാവരും പരസ്പരം പഴിചാരി രക്ഷെപ്പടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പഞ്ഞു.
സർ സി.പി പിടിച്ചെടുത്ത ഭൂമി സ്വാതന്ത്ര്യം കിട്ടിയപ്പോൾ നടരാജപിള്ളയുടെ കുടുംബത്തിന് തിരിച്ച് കൊടുക്കണമായിരുന്നു. ഭൂമി തിരിച്ച് വേണമെന്ന് കുടുംബത്തിെൻറ അപേക്ഷ നിലനിൽക്കുേമ്പാൾ തന്നെ അന്നത്തെ റവന്യൂ മന്ത്രി എം.എൻ ഗോവിന്ദൻ നായർ അത് ലോ അക്കാദമിക്ക് പാട്ടത്തിനു നൽകി.
അന്ന് ലോ അക്കാദമിക്ക് സർക്കാറിൽ നിന്ന് ലഭിച്ച ആനുകൂല്യം എല്ലാ രാഷ്ട്രീയ പാർട്ടികളും ഇപ്പോഴും നൽകുന്നു. ഒരു കോളജിലും സീറ്റ് ലഭിക്കാത്ത പലരും രാഷ്ട്രീയ പിൻബലത്തിൽ നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.