ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയെന്ന് കെ.എസ്.യു

തൃശൂർ: ശ്രീ കേരളവർമ കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പിലെ വോട്ടുകൾ വീണ്ടും എണ്ണാനുള്ള ഹൈകോടതി വിധി കെ.എസ്.യുവിന്​ അനുകൂലമാണെന്ന് സംസ്ഥാന പ്രസിഡന്‍റ്​​ അലോഷ്യസ് സേവ്യർ. ജനാധിപത്യം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണെന്നും അലോഷ്യസ് പറഞ്ഞു.

തുടക്കം മുതൽ തന്നെ വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും ഏറ്റെടുക്കുകയായിരുന്നു. പല കാമ്പസിലും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനുള്ള തിരിച്ചടി കൂടിയാണ് വിധിയെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Tags:    
News Summary - Kerala Varma College Election: KSU said that it was a setback for those who tried to subvert democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.