അകത്തേത്തറ: 2050നകം കേരളം സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ അംഗന്‍ജ്യോതി പദ്ധതി ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 33,115 അംഗൻവാടികളിലും അംഗന്‍ജ്യോതി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കിഴക്കഞ്ചേരി, അകത്തേത്തറ, കേരളശ്ശേരി, പൊൽപ്പുള്ളി, വെള്ളിനഴി, പല്ലശ്ശന, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 300 യൂനിറ്റില്‍ താഴെയുള്ളവര്‍ക്ക് സോളാര്‍ സ്ഥാപിക്കുന്നതിന് 40 ശതമാനം സബ്സിഡി എന്നത് 60 ശതമാനമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് അംഗൻവാടികള്‍ക്കുള്ള ഊര്‍ജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. എ. പ്രഭാകരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി-രണ്ട് ജില്ല കോഓഡിനേറ്റര്‍ പി. സെയ്തലവി പദ്ധതി വിശദീകരിച്ചു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. ജയബാലന്‍, അകത്തേത്തറ ഗ്രാമപഞ്ചായത്ത് അംഗം ഹേമലത, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എനര്‍ജി ടെക്നോളജിസ്റ്റ് കെ. സന്ദീപ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി. പ്രീത, ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗൻവാടി വര്‍ക്കര്‍-ഹെൽപര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, ഹരിതകർമ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.