തൃശൂര്‍: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനായുള്ള തുടർ കാമ്പയിനുകളുമായി മുന്നോട്ടുപോകുമെന്ന് കേരള മഹിളസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. വസന്തവും സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോളും പറഞ്ഞു. വനിത സംവരണ ബില്‍ പാസാക്കുക എന്നതാണ് പ്രധാന അജണ്ട. രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ശക്തികളുടെ സ്ത്രീവിരുദ്ധതക്കെതിരെ നിരന്തര പോരാട്ടം തുടരും. വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നു.
സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നിയമസഹായം ലഭ്യമാക്കാൻ നിയമ സഹായ സെല്ലുകള്‍ രൂപവത്കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മഹിളസംഘം യൂനിറ്റുകളുടെ എണ്ണവും മെംബര്‍ഷിപ്പുകളും വര്‍ധിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
മഹിളസംഘം: ഇ.എസ്. ബിജിമോൾ സെക്രട്ടറി, പി. വസന്തം പ്രസിഡൻറ്
തൃശൂർ: നാലു ദിവസങ്ങളിലായി നടന്ന മഹിളസംഘം സംസ്ഥാന സമ്മേളനത്തിന് പൊതുസമ്മേളനത്തോടെ സമാപനമായി. സംസ്ഥാന പ്രസിഡന്റായി അഡ്വ. പി. വസന്തം, സെക്രട്ടറിയായി ഇ.എസ്. ബിജിമോൾ എന്നിവരെയും 84 അംഗ സംസ്ഥാന കമ്മിറ്റിയെയും ഡിസംബറില്‍ പശ്ചിമ ബംഗാളില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിനുള്ള 35 പ്രതിനിധികളെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.