കാർഷിക നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി സുനിൽകുമാർ

തിരുവനന്തപുരം: കേന്ദ്രം പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി വി.എസ്, സുനിൽകുമാർ. സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രസർക്കാർ കവർന്നെടുക്കുന്നതിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലക്ക് പുറമെ ഗവേഷണ മേഖലയിലും കേന്ദ്ര സർക്കാർ ഇടപെടുന്നതും സുപ്രീംകോടതിയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ കേന്ദ്ര നിയമത്തിനെതിരെ കേരളം നിലപാടെടുത്തിരുന്നു. സുപ്രീം കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

കാർഷിക നിയമത്തിനെതിരെ രാജ്യത്തിന്‍റെ പല ഭാഗത്തും ശക്തമായ പ്രക്ഷോഭം അരങ്ങേറുകയാണ്. ഇതിനിടെയാണ് കേരളത്തിലെ കൃഷിമന്ത്രി നിയമത്തിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.