മൂവാറ്റുപുഴ: വിദേശ വിപണി കൈയടക്കാന്‍ കേരളത്തിെൻറ സ്വന്തം നേന്ത്രപ്പഴവും. കൃഷി വകുപ്പിെൻറ ആഭിമുഖ്യത്തിൽ നേന്ത്രപ്പഴം യൂറോപ്പിലേക്കടക്കം കയറ്റി അയക്കുന്ന സീ ഷിപ്മെൻറ് പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലെനിലൂടെ നിർവഹിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു.
വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി പാക്ക് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. നിലവിൽ കേരളത്തില്‍ ഉൽപാദിപ്പിക്കുന്ന നേന്ത്രപ്പഴം ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് കൂടുതലായി കയറ്റി അയക്കുന്നത്. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യൻ ഇനങ്ങള്‍ക്ക് വന്‍ വിപണനസാധ്യതയാണുള്ളത്. ഇന്ത്യയില്‍നിന്ന് പഴവര്‍ഗങ്ങള്‍ യൂറോപ്പിലേക്ക് കയറ്റി അയക്കുന്നത് നിലവിൽ വിമാനമാർഗമാണ്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ അളവില്‍ മാത്രമേ കയറ്റുമതി സാധിക്കുകയുള്ളു. കപ്പല്‍മാര്‍ഗം കയറ്റുമതി ചെയ്താല്‍ കൂടുതല്‍ ഉല്പന്നങ്ങള് ചെലവ് കുറച്ച് യൂറോപ്പിലേക്ക് എത്തിക്കാന്‍ സാധിക്കും.
കൃഷി വകുപ്പിെൻറ ആഭിമുഖ്യത്തില്‍ വി.എഫ്.പി.സി.കെയാണ് യൂറോപ്പിലേക്ക് നേന്ത്രപ്പഴം കയറ്റി അയക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചത്. വിളവെടുത്ത നേന്ത്രക്കുലകള്‍ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി പാക്ക് ഹൗസില്‍ എത്തിച്ച് പരിശോധനക്കുശേഷം മാര്‍ച്ച് അഞ്ചിന് കൊച്ചി തുറമുഖത്ത് എത്തിക്കും. ഇവിടെ ആവശ്യമായ പോര്‍ട്ട് ക്ലിയറന്‍സ് നടപടികള്‍ക്കുശേഷം ലണ്ടന്‍ ഗേറ്റ് വേ തുറമുഖത്തേക്ക് കപ്പല്‍ മാര്‍ഗം അയക്കും. വിദേശരാജ്യത്ത് പഴുപ്പിച്ചെടുത്ത് ഹോള്‍സെയില്‍ വിപണനത്തിന് പുറമെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലൂടെ യു.കെയിലെ വിവിധ പ്രദേശങ്ങളിലും സ്കോട്ട്ലന്‍ഡിലും വിഷുവിനുമുമ്പ് എത്തിക്കും.
കൃഷിക്കാര്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങൾക്കൊപ്പം പാക്ക് ഹൗസ് പരിചരണങ്ങളും കൃത്യമായി രേഖപ്പെടുത്തി സുതാര്യമായ ട്രസിബിലിറ്റി, ക്യു.ആര് കോഡിങ് സംവിധാനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് സാങ്കേതിക സഹായം ലഭ്യമാക്കുന്നത് ബംഗളൂരു ആസ്ഥാനമായ അഗ്രി സ്റ്റാര്‍ട്ടപ് കമ്പനിയാണ്. നേന്ത്രക്കുലകള്‍ 80 മുതല്‍ 85 ശതമാനം മൂപ്പില്‍ വിളവെടുക്കുകയും ഇത് കൃഷിയിടത്തില്‍തന്നെ പടലകളാക്കി മുറിവുകളോ പാടുകളോ ഇല്ലാതെയാണ് പാക്ക് ഹൗസില്‍ എത്തിക്കുന്നത്. ഇവിടെനിന്ന് പ്രീ കൂളിങ്ങിനും ശുദ്ധീകരണ പ്രക്രിയകള്‍ക്കുംശേഷം കേടുപാടുകളോ മറ്റുക്ഷതങ്ങളോ വരുത്താതെ ഈര്‍പ്പം മാറ്റി കാര്‍ട്ടണ്‍ ബോക്സുകളിലാക്കി റീഫര്‍ കണ്ടെയ്നറുകളില്‍ ആവശ്യമായ താപനില, ഊഷ്മാവ് എന്നിവ ക്രമീകരിച്ച് ഏകദേശം 20-25 ദിവസംകൊണ്ട് ലണ്ടനില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി വിജയകരമായാല്‍ കേരളത്തിലെ നേന്ത്രപ്പഴം കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നതിനും കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും ഗുണമേന്മയുള്ള ഉല്പന്നങ്ങള് ഉല്പാദിപ്പിക്കുന്നതിനും അവസരമൊരുങ്ങും. പ്രതിവര്‍ഷം കേരളത്തില്‍നിന്ന് 2000 മെട്രിക് ടണ്‍ നേന്ത്രപ്പഴം കടല്‍മാർഗം വിദേശവിപണികളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 20 ശതമാനം അധികവിലയും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.