കൊച്ചി: കാസർേകാട് ജില്ലയിൽനിന്ന് ഇരുപതിലേറെ പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിലെ മുഖ്യപ്രതി വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയതായി സ്ഥിരീകരിച്ച് എൻ.െഎ.എ. കാസർകോട് ഉടുമ്പന്തല ‘അൽ നൂറി’ൽ അബ്ദുൽ റാഷിദ് എന്ന റാഷിയാണ് അഫ്ഗാനിസ്താനിൽനിന്ന് വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയത്. ഇൗ ഗ്രൂപ്പിലേക്ക് ചേർത്ത കാസർകോട് സ്വദേശികളിൽനിന്ന് എൻ.െഎ.എ സംഘം വിവരങ്ങൾ ശേഖരിച്ചു. ഗ്രൂപ്പിൽ ഇയാൾ അയച്ച സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ, വിശദാംശങ്ങൾ വ്യക്തമാക്കാൻ അധികൃതർ തയാറായിട്ടില്ല.
അഫ്ഗാനിസ്താനിൽ കഴിയുന്നവരുെട വിശദാംശങ്ങൾ കൈമാറി കൂടുതൽ പേരെ അവിടേക്ക് ആകർഷിക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തിയതെന്നാണ് എൻ.െഎ.എ പറയുന്നത്. ഇയാൾ അവിടെ ഉപയോഗിക്കുന്ന ഫോൺ നമ്പറും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അഫ്ഗാനിലേക്ക് പോയ കൂടുതൽ പേരുടെ വിവരങ്ങൾ വാട്സ്ആപ് വഴി അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.െഎ.എ സംഘം.
അഫ്ഗാനിലേക്ക് പോയ അഞ്ചുപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ കഴിയാത്ത എൻ.െഎ.എക്ക് വാട്സ്ആപ് ഗ്രൂപ് വഴി അയക്കുന്ന സന്ദേശങ്ങളിൽനിന്ന് വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. 2016 മേയ് 31ന് മുംബൈ വഴി രാജ്യം വിട്ട റാഷി ആദ്യം ടെഹ്റാനിലേക്കും അവിടെനിന്ന് അഫ്ഗാനിസ്താനിലേക്കും കടന്നതായാണ് എൻ.െഎ.എക്ക് ലഭിച്ച വിവരം. കാണാതായ മുഴുവൻ പേരെയും അവിടേക്ക് കൊണ്ടുപോകുന്നതിൽ നായകത്വം വഹിച്ചത് റാഷിയാണെന്നാണ് എൻ.െഎ.എയുടെ ആരോപണം. ഇയാളുടെ നിർദേശപ്രകാരം അഫ്ഗാനിസ്താനിലേക്ക് പുറപ്പെടാൻ ശ്രമിക്കുന്നതിനിടെ ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദിനെ നേരത്തേ അറസ്റ്റ് ചെയതിരുന്നു. എൻ.െഎ.എ നൽകിയ കുറ്റപത്രത്തിൽ യാസ്മിനും റാഷിയും പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.