പത്തനംതിട്ട: സംസ്ഥാനം സമ്പൂർണമായി വൈദ്യുതീകരിച്ചതായി വൈദ്യുതി വകുപ്പ് പ്രഖ്യാപിച്ചിട്ടും വൈദ്യുതി ഇല്ലാത്ത 2,77,210 വീടുകൾ ഉള്ളതായി ഭക്ഷ്യവകുപ്പിെൻറ വ്യാജകണക്ക്. വ്യാജ എന്‍.ഇ (നോൺ ഇലക്ട്രിഫൈഡ്) റേഷന്‍ കാര്‍ഡിലൂടെ കേന്ദ്രസര്‍ക്കാറിന് പ്രതിമാസനഷ്ടം അഞ്ചുകോടി രൂപ. വീടുകള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ചെന്ന് വകുപ്പ് അവകാശപ്പെടുേമ്പാൾ 277210 വീടുകള്‍ക്ക് പുതിയ എന്‍.ഇ റേഷന്‍ കാര്‍ഡ് നല്കിവരുകയാണ് ഭക്ഷ്യവകുപ്പ്. വൈദ്യുതീകരിക്കാത്ത വീടിനുള്ള എന്‍.ഇ റേഷന്‍ കാര്‍ഡുകള്‍ക്ക് നാലുലിറ്റര്‍ മണ്ണെണ്ണയും അല്ലാത്ത വീടുകള്‍ക്കുള്ള ഇ(ഇലക്ട്രിഫൈഡ്)കാര്‍ഡിന് അരലിറ്റര്‍ മണ്ണെണ്ണയുമാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത്. വീട് വൈദ്യുതീകരിച്ചതല്ല എന്ന് വ്യാജ സത്യവാങ്മൂലം നൽകി എന്‍.ഇ റേഷന്‍ കാര്‍ഡുകള്‍ സ്വന്തമാക്കി നാലുലിറ്റര്‍ വീതം മണ്ണെണ്ണ വാങ്ങുന്നുവെന്നു മാത്രമല്ല, മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് മാര്‍ക്ക് കരസ്ഥമാക്കി മുന്‍ഗണന പട്ടികയില്‍ കടന്നുകൂടുകയും ചെയ്യുന്നു. വീട് വൈദ്യുതീകരിച്ചിട്ടും വൈദ്യുതി ഇല്ല എന്ന് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ വ്യാജമായി രേഖപ്പെടുത്തിയാണ് ഈ തട്ടിപ്പ്. 277210 കുടുംബങ്ങള്‍ക്ക് നാലുലിറ്റര്‍ വീതം പ്രതിമാസം 1108840 ലിറ്റര്‍ മണ്ണെണ്ണയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വിതരണം ചെയ്യുന്നത്. ഇത് ഭൂരിപക്ഷവും കരിഞ്ചന്തയിലേക്കാണ് ഒഴുകുന്നത്. ഇതിലൂടെ ഒരു കാർഡിന് മൂന്നരലിറ്റർ വീതം സര്‍ക്കാറിന് 970235 ലിറ്റര്‍ മണ്ണെണ്ണയാണ് നഷ്ടമാകുന്നത്. കേന്ദ്രസര്‍ക്കാറിന് സബ്സിഡി ഇനത്തില്‍ 48,51,1750 രൂപയും നഷ്ടപ്പെടുന്നു. റേഷന്‍ മണ്ണെണ്ണയുടെ വിൽപനവില ലിറ്ററിന് 21 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം നല്കുന്ന മണ്ണെണ്ണ അനര്‍ഹര്‍ക്ക് വിതരണം ചെയ്യുകയും മത്സ്യബന്ധന ബോട്ടുകള്‍ക്ക് തിരിമറി നടത്തുന്നതായും ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് ഏപ്രില്‍, േമയ്, ജൂണ്‍ മാസവിഹിതത്തില് 1452 കിലോലിറ്റര്‍ മണ്ണെണ്ണ വെട്ടിക്കുറച്ച് 15456 കി.ലിറ്റര്‍ കേന്ദ്രം നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസവിഹിതത്തില് 9660 കിലോലിറ്റര്‍ കുറച്ച് 16908 കിലോലിറ്ററാണ് നല്‍കിയത്. കഴിഞ്ഞവര്‍ഷം 481033 എന്‍.ഇ കാര്‍ഡുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 277210 എന്‍.ഇ കാര്‍ഡുകളുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 41639 വീടുകള്‍ക്ക് എന്‍.ഇ കാര്‍ഡ് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളിലെ കണക്ക് ഇങ്ങനെ: കൊല്ലം-25366, പത്തനംതിട്ട-11201, ആലപ്പുഴ--15471, കോട്ടയം-9801, ഇടുക്കി--18973, എറണാകുളം-12838, തൃശൂര്‍-19795, പാലക്കാട്--36863, മലപ്പുറം-25083, കോഴിക്കാട്--14675, വയനാട്--19617, കണ്ണൂര്‍-13070, കാസര്‍കോട്--12819. അപേക്ഷകളില്‍ വേണ്ടത്ര അന്വേഷണം നടത്താതെയാണ് ഭക്ഷ്യവകുപ്പ് എന്‍.ഇ കാര്‍ഡ് വിതരണം ചെയ്തത്. ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കിയതുമൂലമാണ് ഇത്രയധികം എന്‍.ഇ കാര്‍ഡ് വർധിച്ചതെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പറഞ്ഞു. വ്യാജ എന്‍.ഇ കാര്‍ഡുകള്‍ റദ്ദാക്കി അനര്‍ഹമായി ഇവര്‍ വാങ്ങുന്ന 970235 ലിറ്റര്‍ മണ്ണെണ്ണ മുന്‍ഗണന വിഭാഗത്തില്‍പെടുന്ന ദരിദ്രകുടുംബങ്ങള്‍ക്ക് അധികമായി നല്‍കണമെന്നും ബേബിച്ചന് മുക്കാടന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.