തിരുവനന്തപുരം: തടസ്സങ്ങൾ നീക്കി കെ ഫോൺ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. സ്കൂൾ കുട്ടികളുടെ ഓൺലൈൻ പഠനത്തിനുൾെപ്പടെ അതിവേഗ ഇൻറർനെറ്റ് ആവശ്യമാണ്. പദ്ധതി വേഗത്തിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങൾ ശ്രദ്ധയിൽപെട്ടാൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അത് പരിഹരിക്കാൻ ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് 5712 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിച്ചത്. ഓഖി, പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങൾക്ക് നൽകിയ സഹായമുൾെപ്പടെയാണ് ഇത്രയും തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.