‘കുട്ടികളുമായി ഇനി ജോലിക്ക് പോകില്ല, നാട്ടിലേക്ക് ഉടൻ തിരിക്കും, പ്രതിയെ പിടികൂടിയ പൊലീസിന് നന്ദി...’

തിരുവനന്തപുരം: രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കണ്ടെത്തിയ സന്തോഷത്തിലാണ് കുട്ടിയുടെ രക്ഷിതാക്കൾ. കുട്ടികളുമായി ഇനി ജോലിക്ക് പോകില്ലെന്നു അവരെ തുറസ്സായ സ്ഥലത്ത് കിടത്തില്ലെന്നും അവർ പറയുന്നു.പ്രതിയെ പിടികൂടിയ പൊലീസിന് നന്ദി പറയാനും മറന്നില്ല. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.  നിലവിൽ, ശിശു സം​രക്ഷണ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെയും സഹോദരങ്ങളെയും വിട്ടുകിട്ടിയാൽ ഉടൻ നാട്ടിലേക്ക് തിരിച്ചു പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. ഇന്നലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻകുട്ടി എന്ന കബീറിനെ പൊലീസ് പിടികൂടിയത്. എന്നാൽ, പ്ര​തി​യെ ഒ​ടു​വി​ൽ പൊ​ലീ​സ് വ​ല​യി​ലാ​ക്കു​മ്പോ​ഴും സം​ശ​യ​ങ്ങ​ളും ദു​രൂ​ഹ​ത​ക​ളും ബാ​ക്കി.

കു​ട്ടി​യെ കാ​ണാ​താ​യ ഫെ​ബ്രു​വ​രി 18ന് ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത് സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം സ​ഹോ​ദ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി ക​ണ്ടു​വെ​ന്ന​താ​ണ്. ഇ​ത​നു​സ​രി​ച്ച് സ്കൂ​ട്ട​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പൊ​ലീ​സ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഫെ​ബ്രു​വ​രി 19ന് ​പു​ല​ർ​ച്ച 12നും ​ഒ​രു​മ​ണി​ക്കു​മി​ട​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി സ്കൂ​ട്ട​റി​ൽ​പോ​യ​വ​രെ പേ​ട്ട സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് മൊ​ഴി​യെ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഹ​സ​ൻ​കു​ട്ടി പി​ടി​യി​ലാ​കു​മ്പോ​ഴും സ​ഹോ​ദ​ര​ങ്ങ​ളു​ടെ മൊ​ഴി ത​ള്ളാ​നോ കൊ​ള്ളാ​നോ പൊ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ഫെ​ബ്രു​വ​രി 18ന് ​രാ​ത്രി​യോ​ടെ ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​നാ​യി എ​ടു​ത്തു​കൊ​ണ്ടു​പോ​യ ഹ​സ​ൻ കു​ട്ടി, പി​ന്നീ​ട് പെ​ൺ​കു​ട്ടി ബോ​ധ​ര​ഹി​ത​യാ​യ​പ്പോ​ൾ മ​രി​ച്ചെ​ന്ന് ക​രു​തി രാ​ത്രി​ത​ന്നെ ഉ​പേ​ക്ഷി​ച്ചെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പി​ത​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് 19ന് ​പു​ല​ർ​ച്ച​യും രാ​വി​ലെ​യും പൊ​ലീ​സും പ​രി​സ​ര​വാ​സി​ക​ളും കു​ട്ടി​യെ ക​ണ്ടെ​ത്തി​യ റെ​യി​ൽ​വേ പാ​ള​ത്തി​ന് സ​മീ​പ​ത്തെ ഓ​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

കു​ട്ടി​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന 450 മീ​റ്റ​ർ അ​ക​ലെ​നി​ന്നാ​ണ് കു​ട്ടി​യെ 19ന് ​രാ​ത്രി 7.30 ഓ​ടെ പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. 18ന് ​രാ​ത്രി​ത​ന്നെ കു​ട്ടി​യെ ഹ​സ​ൻ​കു​ട്ടി ഓ​ട​യി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ൽ 19ന് ​രാ​ത്രി വ​രെ കു​ട്ടി ആ​രു​ടെ​യും ക​ണ്ണി​ൽ​പ്പെ​ടാ​തെ മ​യ​ക്ക​ത്തി​ലാ​യി​രു​ന്നോ​യെ​ന്നാ​ണ് ഉ​യ​രു​ന്ന മ​റ്റൊ​രു സം​ശ​യം.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് രാ​ത്രി കൊ​ച്ചു​വേ​ളി പ​രി​സ​ര​ത്ത് മ​ണ്ണ​ന്ത​ല സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് അ​ന്ന് പൊ​ലീ​സ് ന​ൽ​കി​യ മ​റു​പ​ടി. എ​ന്നാ​ൽ, പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത് എ​ന്തോ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തേ​ക്ക് വേ​ഗം ഓ​ടി​യെ​ത്തി കു​ട്ടി​യെ ഓ​ട​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ്.

തിരുവനന്തപുരം ഡി.സി.പി നിതിന്‍ രാജിന്‍റെ നേതൃത്വത്തിൽ ശംഖുമുഖം എ.സി.പി. രാജപ്പൻ, എസ്.എച്ച്.ഒ ശ്രീജിത്ത്, എസ്.ഐമാരായ എം. ഉമേഷ്, സന്തോഷ്, അഭിലാഷ്, പൊലീസുകാരായ ടി.ജെ. സാബു, ഐ. ഷംനാദ്, എസ്. വിനോദ്, എ. അജിത്കുമാർ, രഞ്ജിത്ത് എം.സി, രാജീവ് കുമാർ ആർ, ഷിബു എസ്., ദീപുരാജ് ആർ.ടി. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Kidnapping incident: Parents thank the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.