തിരുവനന്തപുരം: ചാക്കയിൽ രണ്ടുവയസ്സുകാരിയെ തട്ടിയെടുത്ത് ഉപേക്ഷിച്ച കേസിലെ പ്രതി ഹസൻകുട്ടിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കോടതി എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിനെ തുടർന്നാണ് പ്രതിയുമായി ബുധനാഴ്ച തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചത് മരിച്ചെന്ന് കരുതിയാണെന്ന് ഹസൻകുട്ടി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞു.
കിടന്നുറങ്ങിയ ഷീറ്റ് സഹിതമാണ് കുഞ്ഞിനെ എടുത്തത്. തുടർന്ന് റെയിൽവേ ട്രാക്കിലെത്തിയപ്പോൾ കുഞ്ഞ് ഉണർന്ന് കരഞ്ഞു. വായും മൂക്കും പൊത്തിപ്പിടിച്ച് ട്രാക്കിലൂടെ ഓടുകയായിരുന്നു.
കുട്ടി കരഞ്ഞ് ഒച്ച െവച്ചാൽ സമീപത്തെ ബ്രഹ്മോസിലെ സുരക്ഷാജീവനക്കാർ ഉണരുമെന്ന ഭയത്താലാണ് വായും മൂക്കും പൊത്തിപ്പിടിച്ചത്. ഇതിനിടയിൽ ട്രെയിൻ വന്നതിനാൽ താഴെ കുഴിയിലേക്ക് ചാടി. എന്നാൽ പരിക്കൊന്നും പറ്റിയില്ല. തുടർന്ന് ഈ കുഴിയിലൂടെ നടന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ച ഭാഗത്തേക്ക് വന്നത്. ഇതിനിടയിൽ കുട്ടിയുടെ ബോധം നഷ്ടമായിരുന്നു. കുഞ്ഞ് മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച ചാക്ക, പേട്ട പ്രേദശങ്ങളിൽ പ്രതിയുമായി പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. ഇയാൾ കുഞ്ഞുമായി ഇരുന്നെന്നും ചാടിയെന്നും പറയുന്ന പ്രദേശങ്ങളെല്ലാം പരിശോധിച്ചു. ഇവിടെനിന്ന് തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
വെൺപാലവട്ടത്ത് വന്ന് തട്ടുകടയിൽ കിടന്നുറങ്ങിയ ശേഷം ആലുവയിലേക്ക് പോയെന്നാണ് ഹസൻകുട്ടിയുടെ മൊഴി. ആലുവയിൽനിന്ന് പ്രതി പളനിയിലേക്കും പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.