തിരുവനന്തപുരം: മലബാർ കാൻസർ സെൻററിന് 170 കോടിയുടെയും കൊച്ചി കാൻസർ ആശുപത്രിക്കും ഗവേഷണ കേന്ദ്രത്തിനും 310 കോടിയുടെയും ആലപ്പുഴ ജലഗാതഗത നവീകരണത്തിന് 100 കോടിയുടെയും പദ്ധതികൾക്ക് കിഫ്ബി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
183.03 കോടിയുടെ പദ്ധതിയാണ് മലബാർ കാൻസർ സെൻററിന് നിർദേശിച്ചിരുന്നത്. കൊച്ചി കാൻസർ ആശുപത്രിക്ക് 360 കോടിയുടേതും. എറണാകുളം ജനറൽ ആശുപത്രി വികസനത്തിന് 61 കോടിയുടെയും എറണാകുളം മെഡിക്കൽ കോളജ് വികസനത്തിന് 310 കോടിയുടെയും പദ്ധതികൾ അംഗീകരിച്ചു. കണ്ണൂർ ജില്ല ആശുപത്രി വികസനത്തിന് 56 കോടിയും പുനലൂർ താലൂക്കാശുപത്രി വികസനത്തിന് 61 കോടിയും അനുവദിച്ചു. ഇതിൽ മലബാർ കാൻസർ സെൻററർ മെഡിക്കൽ സർവിസ് കോർപറേഷനും മറ്റ് ആരോഗ്യ മേഖലയിലെ പദ്ധതികൾ ഇൻകലുമാണ് നടപ്പാക്കുന്നത്.
െഎ.ടി സ്കൂളിെൻറ ഹൈടെക് സ്കൂൾ പദ്ധതിക്ക് 400 കോടി അനുവദിച്ചു. 533 കോടിയുടേതാണ് പദ്ധതി നിർദേശം. പട്ടിക വിഭാഗ വകുപ്പിന് വിവിധ ഹോസ്റ്റലുകൾ നിർമിക്കാൻ 60 കോടിയും വിവിധ െഎ.ടി.െഎകൾ നിർമിക്കാൻ 14 കോടിയും അനുവദിച്ചു. ഭവന നിർമാണ ബോർഡിന് തിരുവനന്തപുരം പൗണ്ട്കടവിൽ വർക്കിങ് വിമൺസ് ഹോസ്റ്റൽ നിർമിക്കാൻ 45 കോടി നൽകും. 102.40 കോടി രൂപയുടേതാണ് പദ്ധതി. ഇതിൽ 45 കോടി കേന്ദ്ര സഹായവും പ്രതീക്ഷിക്കുന്നു.
അനുമതി കിട്ടിയ റോഡുകളും പാലങ്ങളും (തുക കോടിയിൽ):ചാലിയാറിന് കുറുകെ കൂളിമാട് പാലം -25, കോഴിക്കോട് തുറയിൽക്കടവ് പാലം-19, അകലാപ്പുഴ പാലം-33.50, ചേർത്തലയിൽ നെടുമ്പ്രക്കാട് പാലം- 28.80, നെയ്യാറ്റിൻകരയിലെ കന്നിപ്പുറം പാലം-10.19, തിരുവനന്തപുരം കുടവീട്ടിൽകടവ് പാലം -15.35, ഇടത്രക്കാവ് കവട് പാലം-0, കുമ്പളങ്ങി കെൽട്രോൺ-ഫെറി പാലം-44.30, പുതിയ കോഴഞ്ചേരി പാലം-22.03, പുല്ലൂറ്റ് സമാന്തര പാലം-30, വടശ്ശേരിക്കര പാലത്തിന് സമാന്തരമായി പുതിയ പാലം-22.03, ഒളമ്പക്കടവ് പാലം (മലപ്പുറം ബീയ്യം കായലിന് കുറുകെ)-33, വേട്ടാളി പാലം-17.76, കൊന്നയിൽ പാലം-26.68, കൊട്ടാരക്കര റിങ് റോഡ് ഒന്നാം ഘട്ടം -20.59, പുനലൂർ ടൗൺ വികസനം-15.60, കുണ്ടറ-ചിറ്റുമല-ഇടയക്കടവ്-മൺറോതുരുത്ത് റോഡ് -29, അറ്റച്ചാക്കൽ -കുമ്പളംപൊയ്ക റോഡ്- 17.19, മണ്ണാക്കുളഞ്ഞി-കോഴഞ്ചേരി റോഡ് -34, വേട്ടമുക്ക്-തേവലക്കര, ശാസ്താംകോട്ട-താമരക്കുളം റോഡ് -64, ഉമയനല്ലൂർ-കരീക്കോട് റോഡ് -40, നെയ്യാറ്റിൻകര-മുള്ളാർവിള -ആയയിൽ പാലം-15.20, അറക്കടവ് പലം (നെടുമൺകാവ് )10.02 കോടി. അനുമതി കിട്ടിയ മേൽപാലങ്ങൾ (തുക കോടിയിൽ): കുണ്ടറ-39.86, അകത്തേക്കര-38.88, ഇടവ-35.69, കൂട്ടിക്കുളം -23.97, ഇരവിപുരം-40.49, കൊടുവള്ളി -37.38. അനുമതി കിട്ടിയ കുടിവെള്ള പദ്ധതികൾ (തുക കോടിയിൽ): തിരുവനന്തപുരം-82.79, കൊല്ലം-35.74, പത്തനംതിട്ട^55.50, കോട്ടയം-16.54, കൊച്ചി-32.44, മൂവാറ്റുപുഴ-15.58, തൃശൂർ-33.90, പാലക്കാട് -39.29, മലപ്പുറം-28.63, കോഴിക്കോട്-43.80, കണ്ണൂർ-49.12.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.