തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് മുഖേന ഭക്ഷണസാധനങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹരജിയിൽ മന്ത്രി കെ.ടി. ജലീലിന് ലോകായുക്തയുടെ നോട്ടീസ്. ഹരജി ഫയലില്‍ സ്വീകരിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാണിച്ചാണ് നോട്ടീസ്. ഈമാസം 27ന് മുമ്പ് മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിേൻറതാണ് നിർദേശം. കിറ്റ് വിതരണത്തിൽ മന്ത്രി ജലീൽ സ്വജനപക്ഷപാതം കാട്ടിയെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ രോഹിത് നൽകിയ പരാതിയിലാണ് ഉത്തരവ്.
ഹരജി ഫയലിൽ സ്വീകരിക്കുന്നതിന് മുമ്പ് ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അതിന് വേണ്ടിയാണ് എതിർകക്ഷിയായ ജലീലിന് ലോകായുക്ത നോട്ടീസ് നൽകിയത്. കോൺസുലേറ്റിെൻറ പേരിൽ മതഗ്രന്ഥങ്ങൾ എത്തുകയും ആ പാർസലുകൾ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി -ആപ്റ്റ് വഴി വിതരണം ചെയ്യുകയും ചെയ്ത സംഭവത്തിൽ കസ്റ്റംസും എൻ.െഎ.എയും അന്വേഷണം തുടരുകയാണ്. എത്തിയ പാർസലുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ചീഫ് പ്രോേട്ടാകോൾ ഒാഫിസർക്ക് ഇരു ഏജൻസികളും നോട്ടീസും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.