കോലഞ്ചേരി: ക്രിസ്മസ് ആഘോഷത്തെ ചൊല്ലി കിറ്റെക്സ് തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ റിമാൻഡിലായവരിൽ ഭൂരിഭാഗവും മണിപ്പൂർ, ജാർഖണ്ഡ്, അസം സ്വദേശികൾ. അറസ്റ്റ് ചെയ്ത 25 പേരും മണിപ്പൂർ, അസം, ജാർഖണ്ഡ്, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള കിറ്റെക്സ് തൊഴിലാളികളാണ്.
മണിപ്പൂർ ബിഷ്ണു പൂർ മോറങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ടി.എച്ച് ഗുൽഷൻ സിങ്ങ്, ചുരച്ചൻ പൂർ മോയിഗങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സെർട്ടോ ഹെൻജാക്കുപ്കോൻ, മോയി രംഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗാങ്ങ്സാലുവായ് വില്ലേജിൽ മൈരമ്പാംബോയിച്ചാ സിങ്ങ്, അസം സ്വദേശി കൊക്രജാർ ഡിങ്കഡിങ്ക വില്ലേജിൽ അഷിംറോയി, കർവിലങ്ങോങ്ങ് പണ്ടുരി മേഘ വില്ലേജിൽ ബിദാസേങ്ങ് കോലാർ, ടിൻസുക്കിയ ഫിലോപുരി വില്ലേജിൽ ഏലിയാസ് ബറുവ, ബുദൽ പാറ വില്ലേജിൽ പൗലുഷ് കാൽക്കോ, ചന്ദ്രപ്പൂർ വില്ലേജിൽ കെലോൺ മരാക്ക്, ഉദൽ ഗിരി വില്ലേജിൽ ജോൺ കാദിയ മകൻ കരാമ കാദിയ, മൊയിലാ പുങ്ങ് വില്ലേജിൽ പത്രോസ് ഉരങ്ങിന്‍റെ മകൻ റജിബ് ഉരങ്ങ്, യു.പി കുശി നഗർ ജില്ലയിലെ കട്ടായി ബാർ പൂർവ വില്ലേജിൽ അജേഷ്, കർദിഹാ വില്ലേജിൽ രമേശ് കുമാർ, ബിഹാർ ഗോരാദി വില്ലേജിൽ രവി കിസ്കു, ജാർഖണ്ഡ് മിർസാ ചൗക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ ലൂയിസ് ഹെംറോൻ, മെഹർമ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബിനോദ് മര്യ, സോനുറ്റുഡു, മിർസാ ചൗക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ ടാലു മർമു, ഖുണ്ടി ജില്ലയിൽ ഇമിൽ സാൻസി, വെ. ബംഗാൾ ദിനാജ് പൂർ ജില്ലയിൽ സുനിൽ ഹസ്ദ മകൻ ജയന്ത് ഹസ്ദ, കട്ടി ഹാർ ജില്ലയിൽ വിനോദ് ഹൻസ്ദ, ജാർഖണ്ഡ് മിർസാ ചൗക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെറ്റക്ക ഹെബ്രോൺ, രവിറ്റുഡു, മണിപ്പൂർ ചക്ക്പി ച രോങ്ങ് കുമിയോ കാൻ ക്രുങ്ങ്, മരിങ്ങ്ടേം സനാടോമ്പ സിങ്ങ്, അസം സ്വദേശി ദിഗന്ത സാഹ എന്നിവരാണ് റിമാൻഡിലായത്.
കുന്നത്തുനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.റ്റി.ഷാജനെ ആക്രമിക്കുകയും പൊലീസ് വാഹനം തകർക്കുകയും ചെയ്ത സംഭവത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്. സംഭവത്തിൽ കണ്ടാലറിയുന്ന അൻപതോളം പേർ കല്ല്, മര വടി ഉൾപടെയുള്ള ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്നാണ് ഓഫീസറുടെ മൊഴി. കിെറ്റക്സ് തൊഴിലാളികൾ തമ്മിൽ ലഹള കുടുന്നുവെന്ന വിവരം കിട്ടിയാണ് താൻ അവിടെ ചെന്നതെന്നും മൊഴിയിലുണ്ട്. ഐ.പി.സി143 മുതൽ 148 വരെയും 324, 326,307, 353,333, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.