കീഴാറ്റൂരിൽ കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന്​ ഹൈകോടതിയുടെ താല്‍ക്കാലിക സ്‌റ്റേ

കൊച്ചി: കീഴാറ്റൂര്‍ ബൈപ്പാസിന്​ വേണ്ടി കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് ഹൈകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ ്തു. സമരരംഗത്തുള്ള വയല്‍ക്കിളികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി ഉത്തരവ്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി.

വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരി​​​െൻറ ഭാര്യ ലത സുരേഷും അമ്മ ചന്ദ്രോത്ത് ജാനകിയും സമര്‍പ്പിച്ച റിട്ട് ഹരജികളിലാണ് ഹൈകോടതി ജഡ്ജി മുഷ്താക്കി​​​െൻറ നടപടി. മുതിര്‍ന്ന അഭിഭാഷകനായ പി.ജി കൃഷ്ണനാണ് വയല്‍കിളികള്‍ക്ക് വേണ്ടി ഹാജരായത്.

Tags:    
News Summary - Kizhatoor Bypass - Highcourt - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.