കോഴിക്കോട്: കേരളത്തിലെ അലീഗഢ് മുസ്ലിം സർവകലാശാല പൂർവവിദ്യാർഥികൾ സംഘടിപ്പ ിക്കുന്ന സർ സയ്യിദ് ദിനാഘോഷ ചടങ്ങിൽ പുരാവസ്തു ഗവേഷകന് കെ.കെ. മുഹമ്മദിനെ ആദരിക് കുന്നത് ഒഴിവാക്കാൻ സംഘാടകരുടെ തീരുമാനം. അലീഗഢ് പൂർവ വിദ്യാർഥിയായ കേരള ഗവർണ ർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി ഈ മാസം 19ന് ഫാറൂഖ് കോളജിലാണ് പരിപാടി. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ പത്മശ്രീ പുരസ്ക്കാര ജേതാവും അലീഗഢ് പൂർവവിദ്യാർഥിയുമായ കെ.കെ. മുഹമ്മദിനെ ആദരിക്കൽ ചടങ്ങും നിശ്ചയിച്ചിരുന്നു.
എന്നാൽ, ബാബരി മസ്ജിദ് ഉള്‍പ്പെടെ വിഷയങ്ങളില്‍ സംഘ്പരിവാര്‍ അനുകൂല നിലപാടെടുത്ത മുഹമ്മദിനെ ആദരിക്കുന്നതിനെതിെര വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് നടപടി. വിവാദങ്ങൾക്കിടവരാതിരിക്കാൻ പരിപാടിയിൽനിന്ന് ആദരിക്കൽ ചടങ്ങ് ഒഴിവാക്കണമെന്ന തങ്ങളുടെ അപേക്ഷ ഗവർണറുടെ ഓഫിസും കെ.കെ. മുഹമ്മദും സ്വീകരിക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിന് ദോഷമുണ്ടാവരുതെന്നാണ് ആഗ്രഹമെന്ന് കെ.കെ. മുഹമ്മദും അറിയിച്ചു.
അധ്യക്ഷത വഹിക്കേണ്ടിയിരുന്ന അലീഗഢ് പൂര്‍വവിദ്യാര്‍ഥിയായ പി.കെ. അബ്ദുറബ് എം.എല്‍.എ പിൻവാങ്ങുകയും എം.എസ്.എഫ് അടക്കം സംഘടനകള്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തിരുന്നു. സംഘാടകരിൽ ഒരു വിഭാഗവും ആദരിക്കലിനെതിരെ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.