വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു; ഈ ശൂന്യത നികത്താനാകാത്തതെന്ന് ശൈലജ ടീച്ചർ

അന്തരിച്ച അഭിനേത്രി കെ.പി.എ.സി ലളിത വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നുവെന്ന് മുൻമന്ത്രി ​കെ.കെ. ശൈലജ. മലയാള സിനിമയുടെ തിളക്കമുള്ള മുഖമായിരുന്നു അവരെന്നും ശൈലജ ടീച്ചർ അനുസ്മരിച്ചു. 

'കെ.പി.എ.സി ലളിതയുടെ വിയോഗവാര്‍ത്ത ഏറെ ദുഃഖകരമാണ്. മലയാളത്തിലും തമിഴിലുമായി 550 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അവര്‍ കെപിഎസി എന്ന മലയാളികള്‍ക്ക് സുപരിചിതമായ നാടക സമിതിയിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. അഭിനേത്രി എന്നതിലുപരി വ്യക്തിപരമായി എനിക്കേറെ അടുപ്പമുണ്ടായിരുന്ന ഒരാളാണ് ലളിത ചേച്ചി' - ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. 

രോഗാവസ്ഥ ഗുരുതരമാണെന്ന് അറിഞ്ഞിരുന്നെങ്കിലും ആരോഗ്യവതിയായി അവര്‍ തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ശൈലജ ടീച്ചർ പറഞ്ഞു. അതുകൊണ്ടുതന്നെ ലളിതചേച്ചിയുടെ വിയോഗം ഏറെ ദുസ്സഹമായി.

'പ്രിയപ്പെട്ട കെ.പി.എ.സി ലളിതയുടെ വിയോഗം മലയാള സിനിമയ്ക്ക് മാത്രമല്ല കലാലോകത്തിനാകെയും സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവാത്തതാണ്. ലളിത ചേച്ചിയെ സ്‌നേഹിക്കുന്ന എല്ലാവരോടുമൊപ്പം ഞാനും ഈ ദുഃഖത്തില്‍ പങ്കുചേരുന്നു.'- ശൈലജ ടീച്ചർ എഴുതി. 

Tags:    
News Summary - kk shailaja remembers kpac lalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.