തിരുവനന്തപുരം: കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന് വടകരം സ്ഥാനാർഥി കെ.കെ. ശൈലജ. ഉദ്യോഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ല. വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകി. പോളിംഗ് വൈകിയത് യു.ഡി.എഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം വടകരയിൽ തോല്‍വി ഭയന്നാണെന്നും കെ.കെ ശൈലജ പറഞ്ഞു.
യു.ഡി.എഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയത്. വടകരയിലെ സൈബർ കേസുകളിൽ അന്വേഷണം തുടരണം. വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.കെ ശൈലജ പറഞ്ഞു. വടകരയിലെ കാഫിർ പരാമർശ പോസ്റ്റ് യു.ഡി.എഫ് നിർമിതമെന്നാണ് തന്റെ ബോധ്യം. വ്യാജം ആണെങ്കിൽ യു.ഡി.എഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും കെ.കെ. ശൈലജ ആരോപിച്ചു.
‘‘എനിക്ക് കിട്ടിയ പേജിന്റെ സ്ക്രീൻഷോട്ട് കൈവശമുണ്ട്. അതിൽനിന്ന് മനസിലാകുന്നത് അവരുടെ പ്രവർത്തകരുടെ പേജിൽനിന്നാണ് വന്നതെന്നാണ്. അത് വ്യാജമാണെന്ന് ഷാഫി പറയുന്നതു കേട്ടു. അങ്ങനെയെങ്കിൽ അവരത് തെളിയിക്കട്ടെ ’’– ശൈലജ പറഞ്ഞു.
‘കാഫിറിന് വോട്ടു ചെയ്യരുത്’ എന്ന രീതിയിൽ കെ.കെ.ശൈലജക്കെതിരെ പ്രചരിച്ച പോസ്റ്റാണ് വിവാദമായത്. അത് വ്യാജമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടാണെന്ന് ഇന്നു രാവിലെ വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.