കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോഴിക്കോട്ടെ മുന്‍ വര്‍ഷത്തെ അനുഭവം മുന്‍നിര്‍ത്തിയുമാണ് ശക്തമായ മുന്നൊരുക്കം നടത്തുന്നതെന്ന് കൊച്ചിയിൽ മെഡിക്കൽ സംഘത്തോടൊപ്പമുള്ള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പൂണെയിൽ നിന്നുള്ള അന്തിമ ഫലം വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രോഗബാധ സംശയിക്കുന്ന യുവാവുമായി ഇടപഴകിയ 86 പേര് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആലപ്പുഴ, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തിയ പരിശോധനിൽ നിപയോട് സാദ്യശ്യമുള്ള രോഗമാണെന്ന് സംശയിക്കുന്നു. എന്നാൽ ആശങ്ക വേണ്ടതില്ല. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിൽ ഉൾപ്പെടെ ഐസോലേഷന് വാര്ഡ്് ഒരുക്കുകയും, ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തു. സർക്കാർ മുൻ കരുതൽ സ്വീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ കേസുകള്‍ പ്രതീക്ഷിക്കുന്നില്ല –ആരോഗ്യമന്ത്രി
കൊച്ചി: നിപ സംശയിക്കുന്ന ഒരു കേസേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും കൂടുതല്‍ കേസുകള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എങ്കിലും കൂടുതല്‍ പേര്‍ക്ക് വരാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്.
നിപയുമായി ബന്ധപ്പെട്ട് കളമശ്ശേരിയിലെ ഗവ. മെഡിക്കല്‍ കോളജിൽ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കോഴിക്കോട്ട് നിപ ഉണ്ടായ സമയത്ത് നേരിട്ടതിനേക്കാള്‍ ആത്മവിശ്വാസത്തോടെയാണ് ആരോഗ്യവകുപ്പ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നിപ സ്ഥിരീകരണമായി കഴിഞ്ഞാല്‍ ചൊവ്വാഴ്ച മുതല്‍ പൂര്‍ണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും.
പെരുന്നാള്‍ ആഘോഷം നിപയില്‍ ഇല്ലാതാക്കേണ്ടതില്ല. കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന റിബാ വിറിന് മരുന്ന് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ സ്റ്റോക്കുണ്ട്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടി ക്രമങ്ങളെല്ലാം സ്വീകരിച്ചു. പുതുതായി ചുമതലയേറ്റ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്, ആരോഗ്യ സെക്രട്ടറി പ്രീതി സുധന് എന്നിവര്‍ വിളിച്ച് എല്ലാ പിന്തുണയും ഉറപ്പുനല്‍കി -മന്ത്രി പറഞ്ഞു.
അതേസമയം, നിപ ഭീതിയിൽ സ്കൂൾ തുറക്കുന്നത് വൈകിക്കേണ്ട സാഹചര്യമില്ലെന്ന് യോഗത്തിൽ പങ്കെടുത്ത വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
വ്യാജ പ്രചാരണം: കർശന നടപടി
കഴിഞ്ഞ തവണത്തെ പോലെ നിപ വൈറസിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഇല്ലാക്കഥ എഴുതി പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. ചിലര്‍ ഇപ്പോള്‍ തന്നെ വ്യാജപ്രചാരണം തുടങ്ങി. കോഴിയില്നിന്നാണ് രോഗം പടരുന്നതെന്നതു പോലുള്ള സന്ദേശങ്ങള്‍ അയച്ചവരെ കഴിഞ്ഞ തവണ പിടികൂടിയിരുന്നു. തെൻറ പേരുപയോഗിച്ച് ഫേസ്ബുക്ക് ഐ.ഡി സൃഷ്ടിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത് ശ്രദ്ധയില്‍പെട്ടുവെന്നും ഇത് ഇത് തടയാനുള്ള നടപടി സ്വീകരിച്ചതായും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.