തിരുവനന്തപുരം: പകർച്ചപ്പനി പകരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകാനും ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും മറ്റ് സൗകര്യങ്ങളും ഒരുക്കാനും മന്ത്രി കെ.കെ. ൈശലജയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനവും ബോധവത്കരണ പ്രവര്‍ത്തനവും ശക്തമാക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വെള്ളിയാഴ്ച മുതല്‍ പനി ബാധിച്ച പ്രദേശങ്ങളില്‍ സഞ്ചരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഡെങ്കിപ്പനിയുടെ എണ്ണം മുന്‍വര്‍ഷങ്ങളെക്കാള്‍ വർധിച്ചതായി യോഗം വിലയിരുത്തി. എന്നാൽ, മരണനിരക്ക് മുന്‍വര്‍ഷങ്ങളെക്കാള്‍ കുറവാണെന്നാണ് ആരോഗ്യ വകുപ്പ് ആശ്വസിക്കുന്നത്. ജനങ്ങള്‍ക്ക് ഭീതിയോ ആശങ്കയോ വേണ്ടെന്നും കൊതുകു നിവാരണവും ശുചീകരണവും ശക്തമാക്കാന്‍ സഹകരിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വാര്‍ഡ് തല ആരോഗ്യസമിതി ഫലപ്രദമല്ലാത്തിടങ്ങളില്‍ അവ പുനരുജ്ജീവിപ്പിക്കും. പട്ടണങ്ങള്‍ ഡ്രൈഡേ ആചരിച്ച് ശുചിത്വം ഉറപ്പുവരുത്തണമെന്നും ചില തദ്ദേശസ്ഥാപനങ്ങള്‍ പട്ടണങ്ങളില്‍ ഏതാനും മണിക്കൂര്‍ ‘ശുചിത്വ ഹര്‍ത്താല്‍’ പ്രഖ്യാപിച്ച് ശുചീകരണം നടത്തണമെന്നും യോഗം നിർദേശിച്ചു.
തോട്ടമുടമകളുടെ പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് തോട്ടങ്ങളില്‍ െഡങ്കി കൊതുകുകള്‍ പടരാതിരിക്കാനുള്ള നിർദേശം നല്‍കും. ആള്‍പ്പാര്‍പ്പില്ലാത്തതും നിര്‍മാണം നടക്കുന്നതുമായ കെട്ടിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും സ്കൂൾ തുറക്കുന്നതിനു മുമ്പ് കിണറുകളും പരിസരങ്ങളും കുടിവെള്ള ടാങ്കുകളും ശുചീകരിക്കാനും നിർദേശമുണ്ട്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, തൃശൂര്‍ കോർപറേഷനിലെ ഒല്ലൂര്‍, കൊച്ചി കോർപറേഷനിലെ പായിപ്ര, തിരുവനന്തപുരം കോർപറേഷനിലെ തിരുമല, പൂജപ്പുര, നാവായിക്കുളം എന്നിവിടങ്ങളിലാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. പനി നിയന്ത്രണ വിധേയമാണ്. പനിബാധിത ജില്ലകളിലെ എല്ലാ ആശുപത്രികളിലും ആവശ്യമായ എല്ലാ മരുന്നുകളും സജ്ജീകരിച്ചു. പനി വാർഡുകൾ തുറന്നു. ആശുപത്രികളില്‍ പ്രത്യേക പരിശോധന കിറ്റും നല്‍കി. ലബോറട്ടറി സൗകര്യങ്ങള്‍ ഊര്‍ജിതപ്പെടുത്തി. പരിശോധന സാമഗ്രികളുടെ ക്ഷാമം ഇല്ലാതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പരിഭ്രാന്തരാകേെണ്ടന്ന് ആരോഗ്യ വകുപ്പ് തിരുവനന്തപുരം: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. അതേ സമയം ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് മുതലായ ലക്ഷണങ്ങളുള്ള രോഗികള്‍ സാധാരണ സമയം കൊണ്ട് അസുഖം കുറയാതിരിക്കുകയോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ അടിയന്തരമായി ഡോക്ടറെ കാണുകയും പ്രത്യേക ചികിത്സ വേണ്ടതാണോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി. ഗര്‍ഭിണികള്‍ ഈ രോഗലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ അസുഖം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. അസുഖ സമയത്ത് പരിപൂര്‍ണ വിശ്രമമെടുക്കണം. പകര്‍ച്ചവ്യാധികളെ തടയുന്നതിനായി വ്യക്തിശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കണം. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന അവസ്ഥയും ഒഴിവാക്കണം. നഗരപരിധിക്കുള്ളിലെ കൊതുക് പെരുകാനിടയുള്ള ഉറവിടങ്ങള്‍, ശരിയായ മാലിന്യ നിർമാര്‍ജനത്തിെൻറ അഭാവം, ഇടവിട്ടുള്ള മഴ, വെള്ളത്തിെൻറ ദൗര്‍ലഭ്യം, ഉറവിട നശീകരണത്തില്‍ ജനപങ്കാളിത്തക്കുറവ് എന്നിവ പ്രധാനമായും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.