മന്ത്രിക്കെതിരായ പരാമർശം നീക്കണമെന്ന അപ്പീൽ ഹരജി ഹൈകോടതി പരിഗണിച്ചില്ല

കൊച്ചി: ​ആരോഗ്യ മന്ത്രി കെ.കെ. ​ൈശലജക്കെതിരായ സിംഗിൾ ബെഞ്ച്​ പരാമർശം ​നീക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ നൽകിയ അപ്പീൽ ഹരജി ഹൈകോടതി പരിഗണിച്ചില്ല. സംസ്ഥാന ബാലാവകാശ കമീഷൻ നിയമനം ചോദ്യംചെയ്യുന്ന ഹരജി തീർപ്പാക്കവേ മന്ത്രിക്കെതി​െ​ര നടത്തിയ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹരജി ചൊവ്വാഴ്​ച 24ാമത്തെ കേസായി ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ചി​​െൻറ പരിഗണനയിൽ വരാൻ ലിസ്​റ്റ്​ ചെയ്​തതായിരുന്നു. എന്നാൽ, ദിവസം നീണ്ട സ്വാശ്രയ മെഡിക്കൽ കേസിന്​ ശേഷം ഇൗ കേസടക്കം പലതും പരിഗണിക്കാനായില്ല.

അപ്പീൽ ഹരജി ആദ്യം പരിഗണിക്കണമെന്ന്​ ചൊവ്വാഴ്​ച രാവിലെതന്നെ ബെഞ്ചിനോട്​ അഡ്വക്കറ്റ് ജനറൽ അഭ്യർഥിച്ചെങ്കിലും ഡിവിഷൻ ​െബഞ്ച് തള്ളി. ഇതിനേക്കാൾ പ്രാധാന്യം സ്വാശ്രയ മെഡിക്കൽ പ്രവേശന ഹരജികൾക്കുണ്ടെന്നും ആവശ്യമെങ്കിൽ പുനഃപരിശോധനാ ഹരജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ​ഡിവിഷൻ ബെഞ്ച്​ അഭിപ്രായപ്പെട്ടു.

പുനഃപരിശോധന ഹരജി സ്വീകരിച്ചാൽ പിന്നെ അപ്പീൽ ഹരജി അടിയന്തരമായി വേണ്ടിവരില്ലല്ലോയെന്നും കോടതി ആരാഞ്ഞു. അപ്പീൽ ഹരജിതന്നെ പരിഗണിക്കണമെന്ന്​ എ.ജി ആവശ്യപ്പെട്ടപ്പോൾ സ്വാശ്രയ കേസുകൾക്ക്​ ശേഷം ആകാമെന്ന്​ കോടതി വ്യക്​തമാക്കി. എന്നാൽ, കോടതി സമയം കഴിഞ്ഞതിനാൽ പിന്നീട്​ പരിഗണിക്കാനായില്ല.  
 

Tags:    
News Summary - KK Shylaja Appeal Petition in Highcourt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.