എറണാകുളം: ഇന്ന് നിപ സ്ഥിരീകരിച്ച വിദ്യാർഥിയുൾപ്പടെ അഞ്ച് പേർ നിലവിൽ ഐസൊലേഷൻ വാർഡിൽ ചികിൽസയിലുണ്ടെന്ന് ആ രോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിൽ മറ്റ് നാല് പേർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല. വിദ്യാർഥിയുമായി അടുത്തിടപഴകിയ ഒരാളും ചികിൽസിച്ച മൂന്ന് നേഴ്സുമാരുമാണ് ഐസൊലേഷൻ വാർഡിലുള്ളതെന്ന് ശൈലജ ടീച്ചർ വ്യക്തമാക്കി.
ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി നാളെ അയക്കും. ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. നിപയുടെ ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘം പരിശോധന തുടങ്ങി. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രസംഘത്തെ എത്തിക്കുമെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.
പറവൂർ സ്വദേശിയായ വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് വിദ്യാർഥി ചികിൽസയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.