ഓച്ചിറ: കോവിഡ് ബാധിച്ച് അബൂദബിയിൽ മരിച്ച ക്ലാപ്പന കളീക്കൽ സൗപർണികയിൽ ശ്രീനിവാസെൻറ (45) കുടുംബത്തിന് സഹായവുമായി ക്ലാപ്പന പഞ്ചായത്ത്. കുടുംബത്തിെൻറ അവസ്ഥ മനസ്സിലാക്കിയ പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ കുടുംബശ്രീയുടെ അടിയന്തര യോഗം ചേർന്ന് ശ്രീനിവാസെൻറ കുടുംബത്തിന് സ്നേഹഭവനം പദ്ധതി പ്രകാരം നാല് ലക്ഷം രൂപ അനുവദിച്ചു. അടുത്ത ദിവസങ്ങളിൽ വീടിെൻറ നിർമാണം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
കഴിഞ്ഞ 20ന് ആയിരുന്നു അബൂദബി ഗൾഫ് പൈപ്പ് കമ്പനിയിലെ തൊഴിലാളിയായ ശ്രീനിവാസൻ മരിച്ചത്. കോവിഡ് മരണമായതിനാൽ മൃതദേഹം അവിടെ സംസ്കരിച്ചു. ഭാര്യ സരിത, മക്കളായ ശ്രീഹരി (13), ശിവഗംഗ (എട്ട്) എന്നിവരുടെ ജീവിതത്തിൽ ഇരുൾ മൂടിയാണ് ശ്രീനിവാസൻ യാത്രയായത്. മകൾ ക്ലാപ്പന പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ വിദ്യാർഥിയാണ്. ഒരു താൽക്കാലിക തകരഷെഡിലാണ് ഇവർ കഴിയുന്നത്. ഇവരോടൊപ്പം ശ്രീനിവാസെൻറ മാതാവ് ഓമനയും താമസിക്കുന്നുണ്ട്.
അഞ്ച് വർഷമായി ശ്രീനിവാസൻ അബൂദബിയിൽ ജോലി നോക്കുന്നു. ആകെയുള്ള വീട് പൊളിച്ചുമാറ്റിയ ശേഷം വസ്തു ബാങ്കിൽ പണയപ്പെടുത്തിയാണ് ഒരു സ്വപ്നഭവനത്തിന് തുടക്കമിട്ടത്. വീടിെൻറ ഫൗണ്ടേഷൻ പൂർത്തികരിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.