തിരുവനന്തപുരം: െഎ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തില്‍ സി.സി.ടി.വി കാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്ന പൊലീസിെൻറ വാദം പൊളിയുന്നു. മ്യൂസിയം പരിസരത്തുൾപ്പെടെ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരാവകാശ രേഖയാണ് പൊലീസിെൻറ ഇൗ വാദത്തെ ഖണ്ഡിക്കുന്നത്. ആഗസ്റ്റ് മൂന്നിന് പുലർച്ച ഒന്നിനാണ് മ്യൂസിയത്തിനു സമീപം പബ്ലിക് ഒാഫിസിനു മുന്നിൽ ശ്രീറാം അമിതവേഗത്തിൽ ഒാടിച്ച കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്.
എന്നാൽ, ശ്രീറാമിെൻറ കാറിെൻറ വേഗം, എങ്ങനെയാണ് സംഭവമുണ്ടായത് എന്നിങ്ങനെ കാര്യങ്ങൾ വ്യക്തമാകുന്നതിന് സി.സി.ടി.വി കാമറകൾ പരിശോധിക്കാൻ മാധ്യമപ്രവർത്തകർ ആവശ്യപ്പെെട്ടങ്കിലും അപകടം നടന്ന സമയത്തെ ദൃശ്യങ്ങള്‍ ഇല്ലെന്നും കാമറകൾ പ്രവർത്തനക്ഷമമല്ലെന്നുമായിരുന്നു പൊലീസിെൻറ വാദം.
ബഷീർ കൊല്ലപ്പെട്ട ദിവസം സമർപ്പിച്ച ചോദ്യങ്ങൾക്ക് മ്യൂസിയം പരിസരത്തെ കാമറ പ്രവര്‍ത്തനസജ്ജമാണെന്നാണ് വിവരാവകാശ നിയമപ്രകാരം പൊലീസ് നല്കിയ മറുപടി. ആഗസ്റ്റ് 27നാണ് പൊലീസ് ഈ മറുപടി നല്‍കിയത്. എന്നാല്‍, അപകടം നടന്ന സമയം കാമറ കേടായിരുന്നെന്നും പിന്നീട് കേടുകൾ പരിഹരിച്ചെന്നുമുള്ള വാദത്തിലാണ് പൊലീസ് ഇപ്പോൾ. കാമറകൾ പ്രവർത്തനസജ്ജമായ ശേഷമാണ് വിവരാവകാശ അപേക്ഷ ലഭിച്ചതെന്നും വിശദീകരിക്കുന്നു.
എന്നാൽ, ഇൗ വാദവും തെറ്റാണെന്ന് പൊലീസ് നൽകിയ രേഖ തന്നെ വ്യക്തമാക്കുന്നു. മ്യൂസിയം റോഡ്, രാജ്ഭവന് ഭാഗങ്ങളിലെ പൊലീസിെൻറ സി.സി.ടി.വി കാമറകള്‍ അപകടം നടന്ന ദിവസം പ്രവര്‍ത്തിച്ചിരുന്നതായും വെള്ളയമ്പലം ഭാഗത്തേത് മാത്രമാണ് തകരാറിലായിരുന്നതെന്നും വ്യക്തമാകുന്നു.
തിരുവനന്തപുരം നഗരത്തിൽ 233 കാമറകളാണുള്ളത്. ഇതിൽ 144 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയം, രാജ്ഭവൻ ഭാഗങ്ങളിലെ കാമറകളെന്ന് പൊലീസ് നൽകിയ മറുപടിയിൽ വ്യക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.