കോട്ടയം: സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ വിമർശനങ്ങൾക്ക് മറുപടിയുമായി കെ.എം. മാണി. തനിക്കും കേരള കോൺഗ്രസിനും കാനം രാജേന്ദ്രെൻറ സര്‍ട്ടിഫിക്കറ്റ് വേണ്ട. 50 വര്‍ഷമായി പൊതുരംഗത്തുള്ള തെൻറ വിശ്വാസ്യത ചോദ്യം ചെയ്യാനാകില്ല. 13 െതരഞ്ഞെടുപ്പുകളില്‍ വിജയിച്ച ആളാണ് താനെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തന്നെക്കുറിച്ച് ജനങ്ങൾക്കറിയാം. ഒരോരുത്തരെയും വിലയിരുത്തുന്നവരാണ് അവർ. മാണിയെ വിശ്വസിക്കരുതെന്ന് ഇ.കെ. നായനാര്‍ പറഞ്ഞിട്ടുണ്ടെന്ന കാനത്തിെൻറ ആരോപണം മറുപടി അർഹിക്കുന്നില്ല. ജനങ്ങൾക്ക് എല്ലാം മനസിലാകുമെന്നും കൂടുതലൊന്നും പറയാനിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാണിയെ ഇടതുമുന്നണിയിൽ എടുത്താൽ സി.പി.െഎക്ക് മുന്നണിയിൽ തുടരാനാകില്ലെന്ന് കാനം രാജേന്ദ്രന്‍ ബുധനാഴ്ച കോട്ടയം ജില്ല സമ്മേളനത്തിെൻറ ഉദ്ഘാടനത്തിനിെട വ്യക്തമാക്കിയിരുന്നു. പ്രസംഗത്തിൽ മാണിക്കെതിരെ വിമർശനവും ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.