കോഴിക്കോട്: പ്ലസ്ടു കോഴ ആരോപണക്കേസില്‍ ചോദ്യം ചെയ്യലിനായി കെ.എം.ഷാജി എം.എല്‍.എ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരായി. ഇ.ഡിയുടെ കോഴിക്കോട്ടെ ഓഫീസിലാണ് ചോദ്യം ചെയ്യൽ. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ.
അഴിക്കോട് സ്കൂളില്‍ പ്ലസ്ടു സീറ്റ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് കെ.എം. ഷാജിക്കെതിരെയുള്ള കേസ്. കെ.എം ഷാജിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ഷാജിയുടെ ഭാര്യ ആഷയുടെ മൊഴി തിങ്കളാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റ് ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്.
അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തിങ്കളാഴ്ച കോടതി ഉത്തരവിട്ടിരുന്നു. വിജിലന്‍സ് എസ്.പിക്ക് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.