ന്യൂഡൽഹി: എം.എൽ.എ സ്ഥാനത്തിന് അയോഗ്യത കൽപിച്ച ൈഹകോടതി വിധിക്കെതിരെ മുസ്ലിം ലീഗിലെ കെ.എം. ഷാജി നല്കിയ അപ്പീൽ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കേസുകൾ നേരിടുന്നവർക്ക് സഭാനടപടികളില്‍ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നും എന്നാൽ, ആനുകൂല്യങ്ങൾ കൈപ്പറ്റാനാവില്ലെന്നും വ്യാഴാഴ്ച ഹരജി പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വാക്കാല്‍ പരാമർശിച്ചു. പക്ഷേ, ഇക്കാര്യത്തില്‍ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചില്ല.
ഹൈകോടതി അനുവദിച്ച സ്റ്റേ വെള്ളിയാഴ്ച അവസാനിച്ച് അയോഗ്യത പ്രാബല്യത്തിൽ വരുമെന്നിരിക്കേ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന് ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും, സ്വാഭാവികമായ ക്രമത്തില്‍ പട്ടികയിൽ ഉൾപ്പെടുേമ്പാൾ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുകയോ അനുകൂല ഉത്തരവ് ഇറക്കുകയോ ചെയ്താല്‍ മാത്രമേ ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാനാകൂ.
ഇൗ സാഹചര്യത്തിൽ 27ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുകൂല ഉത്തരവിനായി ഷാജി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. അഴീക്കോട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വിജയത്തിനായി കെ.എം. ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം.വി നികേഷ്കുമാറിെൻറ ഹരജിയിൽ നവംബർ ഒമ്പതിനാണ് ഹൈകോടതി ആറുവർഷത്തേക്ക് അയോഗ്യനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.