വിജിലൻസ്​ പരാതിയിൽ സ്​പീക്കർ ഒറ്റദിവസംകൊണ്ട്​ നടപടി പൂർത്തിയാക്കി -ഉമ്മൻചാണ്ടി

തിരുവനന്തപുരം: കെ.എം. ഷാജിക്കെതിരായ പരാതിയിൽ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ എല്ലാ നടപടിയും ഒറ്റദിവസം കൊണ്ട്​ പ ൂർത്തിയാക്കിയെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

ഷാജിയോട് ​സ്​പീക്കർ കാര്യം അന്വേഷിച്ചിട്ടില്ല. കേരളം പോലൊരു സംസ്​ഥാനത്ത്​ ഇത്തരം നടപടി പാടില്ലായിരുന്നു. എല്ലാവരും യോജിച്ച്​ പ്രവർത്തിക്കുന്ന ഇക്കാലത്ത്​ ഇതു​േപാലൊരു നടപടി ശരിയായില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം സ്​പീക്കർക്കെതിരെ ആരോപണവുമായി വീണ്ടും കെ.എം. ഷാജി രംഗത്തെത്തി. സ്​പീക്കറുടെ ഓഫിസ്​ കൃത്രിമ രേഖയുണ്ടാക്കി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പഴയ തീയതി ഇടുകയായിരുന്നു. ഗവർണറുടെ അനുമതിയോടെയാണ്​ വെള്ളിയാഴ്​ച ഉത്തരവിറക്കിയതെന്നും കെ.എം. ഷാജി പറഞ്ഞു.

Tags:    
News Summary - KM Shaji Issue Oommen Chandy Criticize Speaker P Sreeramakrishnan -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.