തിരുവനന്തപുരം: കെ.എം. ഷാജിയെ നിയമസഭയിൽ കയറ്റില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പറയാത്തത് തെൻറ വായിൽ തിരുകി വാർത്തകൊടുത്ത് പരസ്പരം പോരിന് അവസരമൊരുക്കിയ മാധ്യമങ്ങൾക്കാണ് ആ പ്രസ്താവനയുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
ഹൈകോടതി വിധി പ്രകാരം കെ.എം. ഷാജി അയോഗ്യനാണ്. വിധിയിൽ അപ്പീൽ പോകാനുള്ള സമയം വ്യാഴാഴ്ച അവസാനിച്ചു. നിലവിൽ സ്പീക്കർക്ക് മുന്നിലുള്ളത് അയോഗ്യനാക്കിയ ഹൈകോടതി വിധിയാണ്. സ്റ്റേ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഷാജിക്ക് നിയമസഭയിൽ വരാനാവില്ല. സുപ്രീംകോടതി വ്യത്യസ്ത നിലപാട് അറിയിച്ചാൽ അത് സ്വീകരിക്കും. കോടതി വാക്കാൽ പരാമർശം നടത്തിയതുകൊണ്ട് ഷാജിയെ നിയമസഭയിൽ പെങ്കടുപ്പിക്കൽ പ്രായോഗികമല്ല. അങ്ങനെ കീഴ്വഴക്കമില്ല. ഇതാണ് താൻ പറഞ്ഞത്.
ഇതിനർഥം കെ.എം. ഷാജിയെ സഭയിൽ പ്രവേശിപ്പിക്കില്ല എന്നല്ല. സ്പീക്കർ ഇതിൽ കക്ഷിയല്ല. കോടതിയുടെ വാക്കാലുള്ള പരാമർശം വിധിയായി പരിഗണിക്കാനാവില്ല. പി.സി. ജോർജിനെതിരായ പരാതി പരിഗണിക്കാൻ എത്തിക്സ് കമ്മിറ്റിക്ക് കൈമാറി. ശബരിമല വിഷയത്തിൽ, വിശ്വാസം ഭരണഘടനക്ക് പകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.