മലപ്പുറം: മതസൗഹാർദം മുസ്ലിം ലീഗിന്‍റെ മാത്രം ബാധ്യതയല്ലെന്ന് കെ.എം.ഷാജി. സാമുദായിക നിലപാടുകളിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് ഷാജിയുടെ പരാമർശം. യോഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ വിമർശിച്ച് കെ.എം.ഷാജിയും പി.എം സാദിഖലിയും രംഗത്തെത്തി. പി.കെ ഫിറോസും നജീബ് കാന്തപുരവും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് രംഗത്തെത്തി.
ദേശീയ പ്രശ്നങ്ങളിലെ ഇടപെടലുകൾ തമാശയാക്കരുത്. സംഘടനകാര്യങ്ങൾ ഭരണഘടന പ്രകാരമായിരിക്കണമെന്ന വിമർശനവും യോഗത്തിൽ ഷാജി ഉന്നയിച്ചു. സാമ്പത്തിക കാര്യങ്ങളും യോഗത്തിൽ ചർച്ചയായെന്നാണ് വിവരം.
സാമ്പത്തികാര്യങ്ങൾ ഒരാൾ മാത്രം ചെയ്യുന്ന രീതി ശരിയല്ല. പ്രധാന നേതാക്കൾ അറിഞ്ഞാകണം സാമ്പത്തിക ഇടപാടുകളെന്നും കെ.എം.ഷാജി പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടുമായി ബന്ധപ്പെട്ടും യോഗത്തിൽ വിമർശനം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.