കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ഒന്നൊന്നായി കുരുക്കുകൾ മുറുകിയതോടെ, ആസ്തികൾക്ക് കെ.എം. ഷാജി പുതിയ അവകാശികളെ ഉണ്ടാക്കുന്നതായി വിജിലൻസ്.
കേസിൽനിന്ന് ഒഴിവാകാൻ ആസ്തികളിൽ പലതും മറ്റുള്ളവർക്കുകൂടി പങ്കാളിത്തമുള്ളതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമംനടത്തുന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. വീടിെൻറയടക്കം കാര്യത്തിലാണ് ദുരൂഹത ഏറെയുള്ളത്. നേരത്തെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതിനുപിന്നാലെ ഷാജി നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ ഉപദേശത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് വിവരം. ഷാജിയുടെ ആസ്തികളിൽ ഏറ്റവും വലുത് ചേവായൂർ മാലൂർകുന്നിൽ 5420 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച വീടാണ്. ഇതിന് 1.62 കോടി രൂപ ചെലവാക്കിയെന്നാണ് വിജിലൻസ് കണക്കാക്കിയത്.
വീട്ടിലെ വിലകൂടിയ ഫർണിച്ചറുകൾ, ഉപകരണങ്ങൾ, വീട് നിൽക്കുന്ന ഭൂമി എന്നിവയുടെ മൂല്യംകൂടി കണക്കാക്കിയാൽ ഇത് മൂന്നരക്കോടിയോളമാവും. ഭാര്യ ആശയുടെ അപേക്ഷയിൽ 3500 അടിയിൽ താഴെയുള്ള വീട് നിർമിക്കാനാണ് കോഴിക്കോട് കോർപറേഷൻ അനുമതി നൽകിയത്.
എന്നാൽ, പെർമിറ്റിൽ അനുവദിച്ചതിലും കൂടുതൽ വലുപ്പത്തിൽ മൂന്നു നിലയായി വീട് നിർമിച്ചു. കംപ്ലീഷൻ സർട്ടിഫിക്കറ്റടക്കം വാങ്ങിയതുമില്ല. പിഴയടച്ച് വീടുനിർമാണം ക്രമപ്പെടുത്താൻ നൽകിയ അപേക്ഷയിൽ ആശക്കൊപ്പം അലി അക്ബർ, അഫ്സ എന്നിവരുടെ പേരുമുണ്ട്. ഇതോടെയാണ് ദുരൂഹതകൾ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.