കെ.എം. ഷാജിയുടെ പ്രസ്താവന ദൗർഭാഗ്യകരം- തോമസ് ഐസക്

കോഴിക്കോട്: പോപുലർ ഫ്രണ്ടിലുള്ളവരെ ലീഗിലേക്ക് സ്വാഗതംചെയ്തുകൊണ്ടുള്ള കെ.എം. ഷാജിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് ഡോ. തോമസ് ഐസക്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ ആസ്പദമാക്കിയുള്ള രാഷ്ട്രസങ്കൽപം, അത് നേടുന്നതിനുള്ള തീവ്രവാദ പ്രവർത്തനം, മറ്റ് വിശ്വാസികൾക്കെതിരായ നീക്കം എന്നീ തെറ്റായ മാർഗങ്ങൾ ഉപേക്ഷിക്കണമെന്ന് പറയുന്നതിനുപകരം അവരെ തങ്ങളുടെ പാർട്ടിയിലേക്ക് സ്വാഗതംചെയ്യുന്നത് തെറ്റായ സന്ദേശം നൽകും.

അത്തരക്കാരെ ഒറ്റപ്പെടുത്താനും തിരുത്താനുമുള്ള ജനകീയ ബോധവത്കരണമാണ് കേരളത്തിനാവശ്യം. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മതഭീകര സംഘടന ആർ.എസ്.എസാണ്. വലിയ ആപത്താണ് അവർ ഉണ്ടാക്കുന്നത്.പി.എഫ്.ഐയേക്കാൾ വലിയ ആപത്താണവർ. അവർക്കെതിരെയും ശക്തമായ ബോധവത്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - K.M. Shaji's statement is unfortunate- Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.