തിരുവനന്തപുരം: ശാഹീൻ ബാഗിലും ജാമിഅ മില്ലിയയിലും നടന്ന വെടിവെപ്പ് അസൂത്രിതമാണെ ന്ന് കേരള നദ്വതുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദ നി. ഗാന്ധിപാർക്കിൽ കെ.എൻ.എം ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന ്നു അദ്ദേഹം.
വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭരണഘടന സംരക്ഷണ സമരങ്ങളെ ഭയ പ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കുപിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. കേന്ദ്ര സർക്കാറാണ് ഇതിനു മറുപടി പറയേണ്ടത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളെ വാടകക്കൊലയാളികളെക്കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്നത് ഭീരുത്വമാണ്. ഭരണഘടന സംരക്ഷണത്തിനുവേണ്ടിയുള്ള സമരങ്ങളുടെ ഉള്ളടക്കം മതനിരപേക്ഷതയാണ്. ഈ സമരങ്ങളെ മതവത്കരിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണം. സമരങ്ങളുടെ ദിശ തിരിച്ചുവിടാൻ ശ്രമിക്കുന്ന തീവ്ര ആശയക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ഉന്നതനീതിപീഠത്തിലാണ് ജനാധിപത്യ, മതനിരപേക്ഷ കക്ഷികളുടെ പ്രതീക്ഷ. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ റെജിസ്റ്ററും പൂർണമായും റദ്ദ് ചെയ്യുന്നതുവരെ സമരം തുടരണം.
ചില കോടതി പരാമർശങ്ങളിലോ ഭരണകൂടത്തിെൻറ ന്യായീകരണത്തിലോ തെറ്റിദ്ധരിക്കപ്പെട്ട് സമരരംഗത്തുനിന്ന് പിന്മാറരുതെന്നും അബ്ദുല്ലക്കോയ മദനി അവശ്യെപ്പട്ടു. തുടർന്ന്, സംസാരിച്ച് സി. ദിവാകരൻ എം.എൽ.എ ജനാധിപത്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തടങ്കലിലാക്കിയെന്ന് അഭിപ്രായപ്പെട്ടു.
യഹ്യ കല്ലമ്പലം അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ.എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് നിസാർ ഒളവണ്ണ, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ബീമാപള്ളി റഷീദ്, ഷഹീർ മൗലവി, ഭാസുരേന്ദ്ര ബാബു, അൽ അമീൻ, സുബൈർ പീടിയേക്കൽ ലത്തീഫ് പാങ്ങോട്, ഹുസൈൻ തോന്നയ്ക്കൽ, ശുഹൂദ് സലഫി, റസാഖ് കളത്തിങ്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.