കൽപറ്റ: ലോക സമാധാന സമ്മേളനം നടത്താനുള്ള കേരള സർക്കാറിെൻറ ഒരുക്കം അഭിനന്ദനീയമാണെന്ന് വയനാട് പിണങ്ങോട് മോറിക്യാപ്പ് റിസോർട്ടിൽ സമാപിച്ച കെ.എൻ.എം സംസ്ഥാന നേതൃക്യാമ്പ് അഭിപ്രായപ്പെട്ടു. മതവിശ്വാസികൾ തമ്മിലുള്ള അകലം കുറയ്ക്കാൻ മതസംവാദങ്ങൾ ഒരുക്കാൻകൂടി സർക്കാർ മുൻൈകയെടുക്കണം.
സമൂഹ മാധ്യമങ്ങൾ വഴി കേരളത്തിെൻറ മതേതര പരിസരം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് വിവേകമതികൾ കരുതലോടെ കാണണം. വിവിധ മതവിശ്വാസികളെ തമ്മിലടിപ്പിക്കുന്ന നിഗൂഢ ശക്തികളെ പുറത്തുകൊണ്ടു വരണമെന്നും ന്യൂനപക്ഷങ്ങളുടെ പേരിൽ ഇരവാദമുയർത്തി, അവർക്കിടയിൽ അനാവശ്യ ഭീതി പരത്തുന്ന തീവ്രവാദ സംഘടനകളെ നിലക്ക് നിർത്തണമെന്നും കെ.എൻ.എം ആവശ്യപ്പെട്ടു. കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പി.കെ. അഹ്മദ്, പി.പി. ഉണ്ണീൻ കുട്ടി മൗലവി, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, ഡോ. ഹുസൈൻ മടവൂർ, എ.പി. അബ്ദുസമദ്, നൂർ മുഹമ്മദ് നൂർഷ, വി.കെ. സകരിയ്യ, എൻ.കെ. മുഹമ്മദ് അലി, എ. അസ്ഗർ അലി, അബ്ദുറഹ്മാൻ മദനി പാലത്ത്, എം.ടി. അബ്ദുസ്സമദ്, ഡോ. പി.പി. അബ്ദുൽ ഹഖ്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. സുൾഫിക്കർ അലി, എം. സലാഹുദ്ദീൻ മദനി, സി. സലീം സുല്ലമി, അബ്ദുൽ ഹസീബ് മദനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.