ബസിൽ അപസ്മാരംവന്നു; ജീവനക്കാർ ആശുപത്രിയിലെത്തിച്ചില്ല; യാത്രക്കാരൻ മരിച്ചു

കൊച്ചി: ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് ജീവനക്കാര്‍. അരമണിക്കൂറോളം ബസ് ഓടിയശേഷം യാത്രക്കാരനെ വഴിയില്‍ ഇറക്കിവിട്ടു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു. 

കൊച്ചി നഗരത്തിലാണ് സംഭവം. വയനാട് സ്വദേശി ലക്ഷ്മണാണ് ജീവനക്കാരുടെ ക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ആലുവയിലേക്കുളള സ്വകാര്യ ബസില്‍ കയറിയ ഇയാള്‍ ബസില്‍ കുഴഞ്ഞു വീഴുകയും പിന്നീട് ഇയാള്‍ക്ക് അപസ്മാരമുണ്ടാവുകയും ചെയ്തു.

യാത്രക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇടപ്പളളി പളളിക്കു മുമ്പിൽ ലക്ഷ്മണനെ ഇറക്കി വിട്ടു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Tags:    
News Summary - kochi bus passenger lost his life -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.