കുറ്റങ്ങളെല്ലാം കേസായി;  കൊച്ചി ‘കുറ്റവാളി’യും 

കൊ​ച്ചി: ദേ​ശീ​യ ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്കി​ൽ ​െകാ​ച്ചി ന​ഗ​രം ര​ണ്ടാ​മ​തെ​ത്തി​യ​ത്​ റോ​ഡ്​ നി​യ​മ ലം​ഘ​ന​ങ്ങ​ള​ട​ക്കം വ​ർ​ധി​ച്ച​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ. കു​റ്റ​കൃ​ത്യ​ങ്ങ​ൾ പെ​രു​കു​ന്ന​തും കൃ​ത്യ​മാ​യി കേ​സെ​ടു​ക്കു​ന്ന​തു​മാ​ണ്​ ​െകാ​ച്ചി​യെ ‘കു​റ്റ​വാ​ളി’ പ​ട്ടി​ക​യി​ൽ മു​ൻ​പ​ന്തി​യി​ലെ​ത്തി​ച്ച​ത്. ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ റി​പ്പോ​ർ​ട്ടി​ൽ ​20 ല​ക്ഷ​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള 19 ന​ഗ​ര​ങ്ങ​ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ 6.5 ശ​ത​മാ​നം വ​ർ​ധി​ച്ച​പ്പോ​ൾ കൊ​ച്ചി​യി​ൽ 27 ശ​ത​മാ​ന​ത്തോ​ള​മാ​ണ്​ വ​ർ​ധ​ന. 2015ൽ 42,571 ​കേ​സാ​യി​രു​ന്നെ​ങ്കി​ൽ 2016ൽ 54,125 ​എ​ണ്ണ​മാ​ണ്​​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. സം​സ്ഥാ​ന​ത്തെ കു​റ്റ​കൃ​ത്യ​ങ്ങ​ള​ു​ടെ 6.7 ശ​ത​മാ​നം വ​രു​മി​ത്. 

ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഡ​ൽ​ഹി​യി​ൽ കു​റ്റ​ക​ൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക്​ ല​ക്ഷം ആ​ളു​ക​ൾ​ക്ക്​ 1222.5 ആ​ണെ​ങ്കി​ൽ കൊ​ച്ചി​യി​ൽ 757.9 ആ​ണ്. ദേ​ശീ​യ​മാ​യും പ്രാ​ദേ​ശി​ക​മാ​യും നി​ല​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക ​നി​യ​മ​പ്ര​കാ​രം (എ​സ്.​എ​ൽ.​എ​ൽ) ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ ചു​മ​ത്ത​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ ന​ഗ​രം ​െകാ​ച്ചി​യാ​ണ്.​ 19 വ​ൻ​ന​ഗ​ര​ങ്ങ​ളി​ലെ ഇ​ത്ത​രം കേ​സു​ക​ളു​െ​ട 12.9 ശ​ത​മാ​ന​വും കൊ​ച്ചി​യി​ലാ​ണ്. അ​നാ​ശാ​സ്യം, സ്​​ത്രീ​ധ​ന നി​രോ​ധ​ന​നി​യ​മം, സ്​​ത്രീ​ത്വ​​​ത്തെ അ​പ​മാ​നി​ക്ക​ൽ, മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും, കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ​ട​ക്കം പ്രാ​ദേ​ശി​ക​മാ​യ നി​യ​മ​ങ്ങ​ളും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​വ​യാ​ണ്​ എ​സ്.​എ​ൽ.​എ​ൽ.  

ക​ു​റ്റ​കൃ​ത്യ​ങ്ങ​​ളു​ടെ നി​ര​ക്ക്​ വ​ർ​ധി​ക്കു​ന്ന​ത്​ എ​ല്ലാ ത​ര​ത്തി​ലും ആ​ശ​ങ്ക​ജ​ന​ക​മ​ല്ലെ​ന്ന്​ പ്ര​മു​ഖ​ ക്രി​​മി​നോ​ള​ജി​സ്​​റ്റ്​ ജ​യിം​സ്​ വ​ട​ക്ക​ും​േ​ച​രി ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ​െഎ.​പി.​സി കേ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഗ​താ​ഗ​ത​നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ വാ​ഹ​നാ​പ​ക​ട​ങ്ങ​േ​ളാ ആ​ണ്. മൊ​ത്തം കേ​സു​ക​ളു​ടെ 40 ശ​ത​മാ​നം വ​രു​​മി​ത്. വി​വി​ധ സ​മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി കേ​സാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ആ​ശ​ങ്ക​ജ​ന​ക​മാ​യ പ്ര​വ​ണ​ത​യാ​യി കാ​ണാ​നാ​കു​ന്ന​ത്​ കു​ട്ടി​ക​ൾ​ക്കെ​തി​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളാ​ണ്. മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്​​ ​െഎ.​പി.​സി കേ​സ്​ ര​ജി​സ്​​റ്റ​ർ ​െച​യ്യു​ന്ന സം​സ്ഥാ​ന​മാ​ണ്​ കേ​ര​ള​മെ​ന്നും​​​ അ​​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മൂ​ന്നു​വ​ർ​ഷ​ത്തെ ക​ണ​​ക്ക്​ പ്ര​കാ​രം കൊ​ച്ചി​യി​ൽ കൊ​ല​പാ​ത​കം അ​ട​ക്കം കേ​സു​ക​ൾ കു​റ​യു​ന്നു​ണ്ട്. 2014ൽ 13 ​കൊ​ല​ക്കേ​സ്​ ഉ​ണ്ടാ​യ​പ്പോ​ൾ 2016ൽ ​പ​ത്തെ​ണ്ണ​മാ​യി.​ 19 വ​ൻ​ന​ഗ​ര​ങ്ങ​ളി​ലെ ആ​കെ കൊ​ല​ക്കേ​സു​ക​ളു​ടെ 0.5 ശ​ത​മാ​നം മാ​ത്ര​മാ​ണി​ത്​. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്​ സം​ബ​ന്ധി​ച്ച കേ​സു​ക​ൾ 2014ൽ 768 ​കേ​സാ​യി​രു​​ന്നെ​​ങ്കി​ൽ 2016ൽ 577 ​ആ​യി. സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച കേ​സു​ക​ൾ 2014ൽ 464 ​ആ​യി​രു​ന്ന​ത്​ 2016ൽ 392​ആ​യി. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ 2014ൽ 75 ​ആ​യി​രു​ന്ന​ത്​ 86 ആ​യി. വെ​ള്ള​ക്കോ​ള​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തെ​ന്ന്​ ​െകാ​ച്ചി സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എം.​പി. ദി​നേ​ശ്​ ‘മാ​ധ്യ​മ​’​ത്തോ​ട്​ പ​റ​ഞ്ഞു. 

Tags:    
News Summary - Kochi, a Crime Place - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.