കൊച്ചി: ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ എത്തിച്ച അഞ്ചുകോടിയുടെ മയ ക്കുമരുന്നുമായി ചെന്നൈ സ്വദേശി പിടിയിൽ. അത്യന്തം അപകടകാരിയായ ‘ഐസ് മെത്ത്’ എന്ന മെത ്താം ഫിറ്റമിൻ എന്ന മയക്കുമരുന്നുമായി ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹീം ഷരീഫാണ് (59) പി ടിയിലായത്. കേരളത്തിലുടനീളം ചില്ലറ വിൽപന ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തി ച്ചത്. ഇയാളിൽനിന്ന് രണ്ട് കിലോ മെത്താം ഫിറ്റമിന്‍ പുറമെ രണ്ട് ലിറ്റർ ഹഷീഷ് ഓയിലെന്ന് സംശയിക്കുന്ന പദാർഥവും കണ്ടെടുത്തു.
ചെന്നൈ കേന്ദ്രീകരിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് കയറ്റിയയക്കുന്ന സംഘത്തെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ മാസങ്ങളായി നിരീക്ഷണം തുടരുകയായിരുന്നു. സംഘത്തിെൻറ ഫോൺ കാളുകളും സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളും പ്രവൃത്തികളും നിരീക്ഷിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതി പിടിയിലായത്. കേരളത്തിൽ ആദ്യമായാണ് ഇത്രയുമധികം മെത്താം ഫിറ്റമിൻ മയക്കുമരുന്ന് പിടികൂടുന്നതെന്ന് പൊലീസ് പറഞ്ഞു.
ശ്രീലങ്കയിൽ എൽ.ടി.ടി.ഇക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാനമാർഗമാണ് മയക്കുമരുന്ന് കടത്ത്. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിർമിച്ച് കടൽമാർഗം ശ്രീലങ്കയിൽ എത്തിക്കുന്ന മയക്കുമരുന്നുകൾ അഭയാർഥികൾ വഴി ബോട്ടുമാർഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളിൽ എത്തിക്കുകയും തുടർന്ന് രാജ്യത്തിെൻറ പല ഭാഗത്തേക്കും ഏജൻറുമാർ മുഖാന്തരം എത്തിക്കുകയും ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ഇബ്രാഹീം ഷരീഫ് എന്ന് ഡി.സി.പി ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. ഇയാൾക്ക് മയക്കുമരുന്ന് കൈമാറിയ ‘ബിഗ് ബോസ്’ എന്ന രഹസ്യകോഡിൽ അറിയപ്പെടുന്നയാളെ പിടികൂടാനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ട്രെയിൻമാർഗം കൊച്ചിയിലേക്ക് ലഹരിമരുന്നുമായി ഇബ്രാഹീം ഷരീഫ് പുറപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ചെന്നൈയിൽനിന്ന് ഇതേ ട്രെയിനിൽ കയറിയ ഷാഡോ സംഘം പ്രതിയെ നിരീക്ഷിക്കുകയും ഇയാൾ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ നോർത്ത് പൊലീസിെൻറ സഹായത്തോടെ പിടികൂടുകയുമായിരുന്നു.
പിടിയിലായ ഇബ്രാഹീമിനെ വിശദമായി ചോദ്യം ചെയ്തു. ഇയാൾ തുണിത്തരങ്ങളുടെ ബിസിനസിനെന്ന രീതിയിൽ ചെന്നൈ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളിൽനിന്ന് സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും നിരവധി തവണ സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിൽ അടുത്തിടെ കൊറിയർ സർവിസ് കമ്പനിയിൽനിന്ന് വൻതോതിൽ എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഈ സംഭവവുമായി സംഘത്തിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.