കൂട്ടബലാത്സംഗ കേസിലെ പ്രതി ഡിംപിൾ

ഡിംപിൾ മുഖ്യ ആസൂത്രക; കൊച്ചിയിലെ ഡി.ജെ പാർട്ടികളിലും ഫാഷൻ ഷോകളിലും സ്ഥിരം സാന്നിധ്യം

കൊച്ചി: നഗരമധ്യത്തിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. മോഡലിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഡിംപിൾ കൊച്ചിയിലെ ഡി.ജെ പാർട്ടികളിലെയും ഫാഷൻ ഷോകളിലെയും സ്ഥിരം സാന്നിധ്യമാണെന്നാണ് വിവരം. ഇവരെ വെച്ച് പരസ്യം ചെയ്ത് ഫാഷൻ ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്.

മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് (26), നിധിന്‍ (35), സുദീപ് (34) എന്നിവര്‍ക്ക് ഡിംപിളിനെ നേരത്തെ പരിചയമുണ്ടായിരുന്നെന്നാണ് വിവരം. വ്യാഴാഴ്ച മൂന്ന് യുവാക്കളും കൊച്ചിയിലെത്തി ഡിംപിളിനെ വിളിച്ച് പാർട്ടിയിൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നെന്നും യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. അതിനാൽ കൂട്ട ബലാത്സംഗം ഡിംപിൾ കൂടി അറിഞ്ഞുള്ള ആസൂത്രണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ബലാത്സംഗക്കുറ്റത്തിന് പുറമേ ഗൂഢാലോചനാക്കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഡിംപിള്‍ ലാമ്പയാണ് ബാര്‍ ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിക്ക് തന്നെ കൊണ്ടുപോയതെന്നാണ് ബലാത്സംഗത്തിനിരയായ 19-കാരിയുടെ മൊഴി. പിന്നീട് ബിയറില്‍ എന്തോ പൊടി കലര്‍ത്തിനല്‍കിയെന്നും അവശയായ തന്നെ മൂന്ന് യുവാക്കള്‍ക്കൊപ്പം കാറില്‍ കയറ്റിവിട്ടത് ഡിംപിളാണെന്നും യുവതിയുടെ മൊഴിയിലുണ്ട്. തുടർന്നാണ് ​കേസിൽ ഡിംപിളിനെയും പ്രതിചേർത്തത്.

ഡി.ജെ. പാര്‍ട്ടി നടന്ന കൊച്ചിയിലെ ഫ്‌ളൈ ഹൈ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ബാര്‍ ഹോട്ടലില്‍നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്നും പൊലീസ് പറയുന്നു.

അതേസമയം, കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഡിംപിള്‍ മറ്റുയുവതികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതും പരിശോധിക്കും.

Tags:    
News Summary - kochi gang rape case: Dimple Lamba is Constantly Present in every parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.