കൊച്ചി: കൊച്ചിയിൽ 200 കോടി രൂപ വിലവരുന്ന ലഹരി മരുന്ന് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടി. 32 കിലോ തൂക്കമുള്ള എം.ഡി.എം.എ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി പദാർഥമാണ് പിടികൂടിയത്. കേരളത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുകയുടെ ലഹരിമരുന്നു പിടികൂടുന്നത്. നഗരത്തിലെ പാഴ്‌സൽ സർവിസ് വഴി എട്ട് വലിയ പെട്ടികളിലാക്കി മലേഷ്യയിലേക്ക് കടത്താൻ പദ്ധതിയിട്ടതായി കരുതുന്ന ലഹരിമരുന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ എ.എസ്. രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
എറണാകുളം ഷേണായിസ് തിയറ്ററിന് സമീപത്തെ കൊറിയർ സർവിസിലാണ് പാഴ്സലുകൾക്കിടയിൽ സുരക്ഷിതമായി പൊതിഞ്ഞ് കൈമാറ്റത്തിന് ഒരുക്കിയ നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിന് കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞ ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.