തിരുവനന്തപുരം: കൊച്ചി നഗരവുമായി ബന്ധപ്പെട്ട കനാലുകളെ ഉള്‍ക്കൊള്ളിച്ച് ജലഗതാഗത പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം. ഇൻറഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആൻഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഇതിന് പ്രത്യേക ഉദ്ദേശ്യകമ്പനിയായി നിയമിക്കും. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര പെരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ തോട് എന്നീ പ്രധാന തോടുകള്‍ പുനരുദ്ധരിച്ച് കൊച്ചി നഗരവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്.
*കോഴിക്കോട് സര്‍വകലാശാലയുടെ സെനറ്റിെൻറയും സിന്ഡിക്കേറ്റിെൻറയും ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഓര്‍ഡിനന്‍സ് പ്രകാരം രൂപവത്കരിച്ച താല്‍ക്കാലിക സമിതിയുടെ കാലാവധി 18 മാസത്തേക്ക് നീട്ടും. നിലവിൽ 12 മാസമായിരുന്നു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശചെയ്യും.
* ഓഖി ദുരന്തത്തില്‍ ഭാഗികമായി വീട് തകര്‍ന്ന 458 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപ്പണിക്ക് പ്രത്യേക പാക്കേജായി 2.04 കോടി രൂപ അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് (ഓഖി ഫണ്ട്) തുക.
*പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെടാത്ത മിശ്രവിവാഹിതര്‍ക്ക് സാമൂഹികനീതി വകുപ്പ് നല്കുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാനുള്ള വാര്‍ഷിക കുടുംബവരുമാന പരിധി 50,000 രൂപയില്‍ നിന്ന് ലക്ഷം രൂപയായി ഉയര്‍ത്തും.
* തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേൽപാലം നിര്‍മാണത്തിന് 13.68 കോടി രൂപയുടെ ടെൻഡര്‍ അംഗീകരിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോര്‍പറേഷെൻറ അപേക്ഷ അംഗീകരിച്ചു.
*കാര്യവട്ടം ഗവ. കോളജില്‍ ഗണിത ശാസ്ത്രത്തില്‍ ഒരു അസി. പ്രഫസർ തസ്തിക സൃഷ്ടിക്കാനുളള സര്‍ക്കാര്‍ ഉത്തരവ് സാധൂകരിക്കും.
* കേരള പബ്ലിക് സര്‍വിസ് കമീഷന് സര്‍വിസ് വിഭാഗത്തില്‍നിന്ന് നിയമിതരാവുകയും 2006 ജനുവരി ഒന്നിനുമുമ്പ് വിരമിക്കുകയും ചെയ്ത അംഗങ്ങള്‍ക്ക് കൂടി പെന്ഷന് പരിഷ്കരണത്തിെൻറ ആനുകൂല്യം ബാധകമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.