???????????? ???????? ?????????? ????????????? ???????? ????????? ??????? ??????????????????? ???????? ??????? ???????????????????????????? ????????????? ?????????????????

എടവനക്കാട്ട്​ കടൽക്ഷോഭം രൂക്ഷം; നിരവധി വീടുകളും റോഡുകളും മുങ്ങി 

എടവനക്കാട് (എറണാകുളം): അതിശക്തമായ കടൽകയറ്റത്തിൽ ഭയവിഹ്വലരായി  എടവനക്കാട് തീരദേശവാസികൾ. എടവനക്കാട് അണിയൽ, പഴങ്ങാട്, ചാത്തങ്ങാട് കടപ്പുറങ്ങളിൽ കടൽകയറ്റം മൂലം നിരവധി വീടുകളും റോഡുകളും മുങ്ങി. കടൽകയറ്റം ഏറ്റവും രൂക്ഷം അണിയൽ കടപ്പുറത്താണ്. തീരദേശ പാതയടക്കം നിരവധി പ്രദേശങ്ങൾ മണ്ണും ചളിയും നിറഞ്ഞു. 

ഇറിഗേഷൻ വകുപ്പി​​െൻറ രണ്ട്​ എസ് കവേറ്ററുകൾ രാവിലെ പാതയിലെ മണ്ണ് നീക്കംചെയ്യാനെത്തിയെങ്കിലും കടൽകയറ്റം ശക്തമായതോടെ പ്രവൃത്തി ഇടക്ക് നിർത്തിവെക്കേണ്ടിവന്നു. ഉയർന്നുപൊങ്ങുന്ന തിരയിൽ സംരക്ഷണഭിത്തിയും തീരദേശപാതയും കടന്നാണ് വീടുകളിൽ വെള്ളമെത്തുന്നത്. 

കടലിനോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളുടെ ജനജീവിതം ദുരിതപൂർണമായി. അടുത്ത ഏതാനും ദിനങ്ങൾകൂടി ഉയർന്ന തിരമാലകളും അതിനാൽതന്നെ കടൽകയറ്റവും ശക്തിപ്പെടുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ചെല്ലാനത്ത് കേന്ദ്രസേനയുടെ സഹായം തേടണം –ഹൈബി ഈഡൻ 
പ​ള്ളു​രു​ത്തി: കോ​വി​ഡും ക​ട​ൽ​ക്ഷോ​ഭ​വും വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന ചെ​ല്ലാ​ന​ത്ത് കേ​ന്ദ്ര സേ​ന​യു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ബി ഈ​ഡ​ൻ എം.​പി മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത് ന​ൽ​കി. ഒ​രു വ​ശ​ത്ത് കോ​വി​ഡ് 19 വ​ലി​യ രീ​തി​യി​ൽ വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ സ​മ​യ​ത്ത് ത​ന്നെ ക​ട​ലാ​ക്ര​മ​ണം വി​ത​യ്ക്കു​ന്ന​ത് ക​ന​ത്ത ദു​ര​ന്ത​വും. 

നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് കാ​ര്യ​ങ്ങ​ൾ പോ​വു​ക​യാ​ണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് കൊ​ണ്ട് ത​ന്നെ ചെ​ല്ലാ​നം നി​വാ​സി​ക​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണം. ചെ​ല്ലാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹൈ​ബി ഈ​ഡ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 
 

Tags:    
News Summary - heavy waves in edavanakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.