മൂവാറ്റുപുഴ: ബസ് സ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തിയ വയോധികനെ ആശുപത്രിയിലെത്തിച്ച അഗ്നിരക്ഷാസേന വെട്ടിലായി. കോവിഡ് കാലമായതിനാൽ ആശുപത്രിയിൽ ആളെ കിടത്താൻ കഴിയില്ലന്ന നിലപാടെടുത്ത ആശുപത്രി അധികൃതർ ഉന്നത ഇടപെടലിനൊടുവിൽ വയോധികനെ അഡ്മിറ്റാക്കി.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ആശ്രമം ബസ് സ്റ്റാൻഡിൽ വയോധികനായ ഒരാൾ അവശനിലയിൽ കിടക്കുന്നുവെന്ന് എം.എൽ.എയെ ഓട്ടോതൊഴിലാളി വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് എം.എൽ.എയുടെ നിർദേശത്തെതുടർന്ന് രണ്ടുമണിയോടെ അഗ്നിരക്ഷാസേനയെത്തി ഇയാളെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ഇയാൾക്ക് പ്രാഥമികശുശ്രൂഷ നൽകാനോ അഡ്മിറ്റ് ചെയ്യാനോ ആശുപത്രി അധികൃതർ തയാറായില്ല.
രണ്ടരമണിക്കൂറോളം വയോധികൻ ആംബുലൻസിൽ ആശുപത്രി മുറ്റത്ത് കിടന്നു. മൂന്ന് അഗ്നിരക്ഷാ സേനാംഗങ്ങളും കാവലിരുന്നു. ഇതിനിടെ നിരവധി കാളുകൾ ആംബുലൻസിനായി എത്തിെയങ്കിലും വയോധികൻ കിടക്കുന്നതുമൂലം പോകാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് സാമൂഹികപ്രവർത്തകരടക്കം എത്തിയെങ്കിലും തീരുമാനമായില്ല. ഒടുവിൽ രണ്ടരമണിക്കൂറിനു ശേഷം ഇയാളെ അഡ്മിറ്റ് ചെയ്തിെല്ലന്ന വിവരമറിഞ്ഞ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, മണിക്കൂറുകളോളം ഇയാളെ പുറത്തുകിടത്തിയെന്ന ആരോപണം ശരിയെല്ലന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
വയോധികനെ കൊണ്ടുവന്ന സമയത്തുതന്നെ മറ്റൊരാളെ ആത്മഹത്യ ചെയ്തനിലയിൽ ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. ഇതുമൂലം വയോധികനെ ഇരുപതുമിനിറ്റോളം താമസിച്ചാണ് നോക്കാൻ കഴിഞ്ഞത്. ഇതിനുപുറമെ വയോധികൻ കുഷ്ഠരോഗിയാെണന്നും ഇതിന് ഇവിടെ ചികിത്സയിെല്ലന്നും സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.