കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പിണറായിക്ക് മുന്നറിയിപ്പ് നൽകി ബി.ജെ.പി

തൃശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ പ്രതിരോധം തീർത്ത് ബി.ജെ.പി. പാർട്ടിയെ തകര്‍ക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കൾ വാർത്താസമ്മേളനം നടത്തി. ബിജെപിയെ തകര്‍ക്കാനുള്ള ക്വട്ടേഷൻ സംഘത്തിന്‍റെ ക്യാപ്റ്റനാകുകയാണ് മുഖ്യമന്ത്രിയെന്ന് എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു.

വാദിയെ പ്രതിയാക്കാനാണ് സര്‍ക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പിണറായിയെ ഓർമിപ്പിക്കുകയാണെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ബി.ജെ.പി പേരെടുത്ത് വിമർശിച്ചു. ഡി.വൈ.എസ്.പി സോജൻ വെറുക്കപ്പെട്ട വ്യക്തിയാണെന്നും മറ്റൊരു ഉദ്യോഗസ്ഥൻ എ.സി.പി വി .കെ രാജു ഇടതു സഹയാത്രികനാണെന്നും ബി.െജ.പി ആരോപിച്ചു.

പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്തു വിടാത്തതെന്താണെന്നും എ.എൻ രാധാകൃഷ്ണൻ ചോദിച്ചു. പ്രതി മാർട്ടിൻ സി.പി.ഐ പ്രവർത്തകനാണ്. ബി.ജെ.പിയെ പൊതുസമൂഹത്തിന് മുന്നിൽ തേജോവധം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഈ മാസം പത്ത് മുതൽ ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം കേരളത്തിൽ സംഘടിപ്പിക്കുമെന്നും എ.എൻ രാധാകൃക്ഷ്ണൻ അറിയിച്ചു. 

Tags:    
News Summary - kodakara money laundering case: BJP warns Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.