കൊടകര കുഴൽപ്പണ കേസ്: അന്വേഷണം അവസാനഘട്ടത്തിൽ, കുറ്റപത്രം ഉടൻ നല്‍കുമെന്ന് ഇ.ഡി

കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കം പ്രതിയായ കൊടകര കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ നൽകുമെന്നും ഇ.ഡി ഹൈകോടതിയെ അറിയിച്ചു.

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ബി.​ജെ.​പി​ക്കു​വേ​ണ്ടി കേ​ര​ള​ത്തി​ൽ ക​ള്ള​പ്പ​ണം എ​ത്തി​ച്ച​താ​യാ​ണ്​​ കേ​സ്. കേ​ര​ള​ത്തി​ലേ​ക്ക്‌ കൊ​ണ്ടു​വ​ന്ന 25 ല​ക്ഷം രൂ​പ​യും കാ​റും തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ട​ക​ര​യി​ൽ​വെ​ച്ച്‌ കൊ​ള്ള​യ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ്‌ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ണ​ക്കി​ൽ​പെ​ടാ​ത്ത 3.5 കോ​ടി രൂ​പ​കൂ​ടി കൊ​ള്ള​യ​ടി​ച്ച​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യിരുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നുവെന്ന് മുൻ ബി.ജെ.പി ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് പറഞ്ഞിരുന്നു.

ആറു ചാക്കുകളിയി ധർമ്മരാജനെത്തിച്ച പണത്തിൽ മൂന്ന് ചാക്കുകളിലെ പണം ബി.ജെ.പി ജില്ലാ ട്രഷറർ ആയിരുന്ന സുജയ് സേനൻ കടത്തിക്കൊണ്ടുപോയെന്നും തെരഞ്ഞെടുപ്പിനു ശേഷം ബാക്കി വന്ന ഒന്നരക്കോടി രൂപ ബി.ജെ.പി ജില്ലാ അധ്യക്ഷൻ കെ.കെ. അനീഷ് കുമാറും ജില്ലാ സെക്രട്ടറി കെ.ആർ ഹരിയും ചേർന്ന് ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയെന്നുമാണ് തിരൂർ സതീഷ് ആരോപിച്ചത്. 

Tags:    
News Summary - Kodakara pipeline case: ED says charge sheet will be issued soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.