ഡി.സി.സി പ്രസിഡന്‍റ്: പട്ടികജാതിക്കാരെ തഴഞ്ഞെന്ന്; ഹൈകമാന്‍ഡിന് കൊടിക്കുന്നില്‍ സുരേഷ് പരാതിനല്‍കി

കൊല്ലം: ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ പട്ടികജാതി വിഭാഗത്തിന് പ്രാതിനിധ്യം നല്‍കിയില്ളെന്ന് ആരോപണം. ഇതുസംബന്ധിച്ച് കൊല്ലം ഡി.സി.സി പ്രസിഡന്‍റിന്‍െറ താല്‍ക്കാലിക ചുമതല വഹിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് പരാതി നല്‍കി. പട്ടികവര്‍ഗ വിഭാഗത്തിന് വയനാട് ജില്ലയില്‍ പ്രാതിനിധ്യം കിട്ടിയപ്പോള്‍ പട്ടികജാതിക്കാരില്‍നിന്ന് ആരുമില്ളെന്നും ഇക്കാര്യം രാഹുല്‍ ഗാന്ധിയെയടക്കം ബോധ്യപ്പെടുത്തിയതായും കൊടിക്കുന്നില്‍ സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസിനുള്ളിലും പാര്‍ലമെന്‍റംഗം എന്ന നിലയിലും പട്ടികജാതിക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന ആളെന്ന നിലക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാഹുല്‍ ഗാന്ധിക്ക് വിഷയം വിവരിച്ച് കത്ത് നല്‍കിയിട്ടുണ്ട്. എ.കെ. ആന്‍റണി, മുകുള്‍ വാസ്നിക് എന്നിവരോടും ഇക്കാര്യം സംസാരിച്ചു. മറ്റ് വിഭാഗങ്ങളെയെല്ലാം പരിഗണിച്ചപ്പോള്‍ പട്ടികജാതിക്കാരില്‍നിന്ന് ഒരാള്‍ക്കെങ്കിലും ഡി.സി.സി അധ്യക്ഷസ്ഥാനം ലഭിക്കാത്തത് പോരായ്മയാണ്. ഹൈകമാന്‍ഡിന് നല്‍കിയ സാധ്യതാപട്ടികയില്‍ പട്ടികജാതിക്കാര്‍ ഉള്‍പ്പെട്ടിരുന്നോയെന്ന് അറിയില്ല. കെ.പി.സി.സിയടക്കം ഇനിയുള്ള പുന$സംഘടനകളില്‍ പട്ടികജാതിക്കാര്‍ക്ക് പ്രതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരെയാണ് ഡി.സി.സി പ്രസിഡന്‍റുമാരായി നിശ്ചയിച്ചതെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് കൊടിക്കുന്നില്‍ സുരേഷ് മറുപടി നല്‍കി.

അതൃപ്തി പറയാതെ പറഞ്ഞ് ഉമ്മന്‍ ചാണ്ടി

ഡി.സി.സി പുനസംഘടനയില്‍ അതൃപ്തിയുണ്ടെന്ന് പറയാതെ പറഞ്ഞ് ഉമ്മന്‍ ചാണ്ടി. പുന$സംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായം ഹൈകമാന്‍ഡിനെ അറിയിക്കുമെന്നും അത്തരം വിഷയങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ താല്‍പര്യമില്ളെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ നിന്ന് മടങ്ങിയത്തെിയെ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ സംഘടനതെരഞ്ഞെടുപ്പാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ഡി.സി.സി പ്രസിഡന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും യോഗ്യരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം ഡി.സി.സി നിയുക്തപ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ വിമാനത്താവളത്തില്‍ ഉമ്മന്‍ ചാണ്ടിയെ സ്വീകരിച്ചു.

Tags:    
News Summary - kodikunnil suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.