കൊടിഞ്ഞി ഫൈസൽ വധം: കുറ്റപത്രം  സമർപ്പിച്ചു; കൊലക്ക് കാരണം മതം മാറ്റം

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസൽ വധക്കേസ്​ പ്രതികളായ 15 പേർക്കെതിരെ ജില്ല ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പരപ്പനങ്ങാടി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്​ കുറ്റപത്രം സമർപ്പിച്ചത്. 2016 നവംബർ 19ന്​ പുലർച്ചെ 5.05ഒാടെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് ഫൈസൽ ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തകരുടെ വെട്ടേറ്റ്​ കൊല്ലപ്പെടുന്നത്. നേരത്തെ അനിൽകുമാർ ആയിരുന്ന ഫൈസൽ ഗൾഫിൽ വെച്ചാണ് ഇസ്​ലാം മതം സ്വീകരിച്ചത്. നാട്ടിൽ വന്നശേഷം ഭാര്യയും മൂന്ന് മക്കളും മതം മാറി. മറ്റു കുടുംബാംഗങ്ങളെ കൂടി മതം മാറ്റാനുള്ള സാധ്യതയെ തുടർന്ന കടുത്ത മതവൈരാഗ്യമാണ്​ ​െകാലപാതകത്തിലേക്ക്​ നയിച്ചതെന്ന്​ കുറ്റപത്രത്തിൽ പറയുന്നു. ഫൈസൽ വധത്തിന് ഞായറാഴ്ച ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ്​ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

ആലത്തിയൂർ പൊയിലിശ്ശേരി ബിബിൻ, ശ്രീജേഷ് എന്ന അപ്പു, സുധീഷ്‌കുമാർ എന്ന കുട്ടാപ്പു, പ്രജീഷ് എന്ന ബാബു എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ആർ.എസ്.എസ് തിരൂർ സഹകാര്യവാഹക് മഠത്തിൽ നാരായണൻ മൂസ്സത് (47), ഫൈസലി​​െൻറ സഹോദരി ഭർത്താവ് പുല്ലാണി വിനോദ് (39), പുല്ലാണി സജീഷ് (32), പുളിക്കൽ ഹരിദാസൻ (30), ഇയാളുടെ ജ്യേഷ്ഠൻ ഷാജി (39), ചാനത്ത് സുനിൽ (39), കളത്തിൽ പ്രദീപ് (32), പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയിൽ ജയപ്രകാശ് (50), വള്ളിക്കുന്ന് കോട്ടാശ്ശേരി ജയകുമാർ (48), തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പിൽ രതീഷ് (27) പുതുശ്ശേരി വിഷ്ണുപ്രകാശ് (27) എന്നിവർ കുറ്റകൃത്യത്തി​​െൻറ ഗൂഢാലോചനകളിലും മുഖ്യപ്രതികൾക്ക് സഹായവും പ്രേരണയും നൽകുകയും ചെയ്തവരുമാണ്.

പൊതു ഉദ്ദേശ്യത്തോടുകൂടി മാരകമായി പരിക്കേൽപ്പിച്ച് കൊലപാതകം നടത്തൽ, ഗൂഢാലോചന, തെളിവുകൾ നശിപ്പിക്കൽ, കുറ്റപ്രേരണ, പ്രതികളെ സംരക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒക്‌ടോബർ 29ന് തിരൂർ പുളിഞ്ചോട് കൊല്ലപ്പെട്ട രണ്ടാംപ്രതി ബിബിനെ കുറ്റവിമുക്തനാക്കാനുള്ള അപേക്ഷയും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെയ്‌സൺ കെ. എബ്രഹാം സമർപ്പിച്ച 3000ത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 207 സാക്ഷികളും നൂറിലധികം തൊണ്ടിമുതലുകളും അത്രതന്നെ രേഖകളും പൊലീസ് ഹാജരാക്കിയിട്ടുണ്ട്. 

 

Tags:    
News Summary - kodinhi faisal murder -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.