തിരുവനന്തപുരം: സൈനികർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാറിന് വീഴ്ചസം ഭവിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി അധികാരത്തിൽ വ ന്നശേഷം കശ്മീരിൽ 890 സൈനികരാണ് കൊല്ലപ്പെട്ടത്. ‘കേരള സംരക്ഷണയാത്ര’യുടെ രണ്ടാംദിനത്തിൽ സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിെൻറ കാര്യത്തിൽ നയതന്ത്രനിലപാടെടുക്കുന്നതിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. പാകിസ്താൻകാരല്ല കശ്മീരിൽ നിന്നുള്ള യുവാവാണ് ഇത്തവണ ചാവേറായത്. ഇതൊന്നും മുൻകൂട്ടി കാണാൻ സർക്കാറിനായില്ല. ബി.ജെ.പിയെ പുറത്താക്കാൻ കോൺഗ്രസിന് മാത്രം കഴിയില്ല.
ബി.ജെ.പി ദേശീയതലത്തിൽ ദുർബലമായി. വരുന്ന െതരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ആർക്കും ഭൂരിപക്ഷം കിട്ടില്ല. ‘ദീകരവാദത്തെ തുടച്ചുനീക്കുക രാജ്യത്തെ രക്ഷിക്കുക’ എന്നതാണ് സി.പി.എം ഉയർത്തുന്ന മുദ്രാവാക്യം. കശ്മീരിൽ കൊല്ലപ്പെട്ട മലയാളി സൈനികെൻറ വീട്ടിലെത്തി അദ്ദേഹത്തിെൻറ ഭൗതികശരീരത്തിന് മുന്നിൽനിന്ന് സെൽഫിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെയും കോടിയേരി രൂക്ഷമായി വിമർശിച്ചു. ഇത്തരത്തിൽ എന്തെങ്കിലും കാട്ടിയില്ലെങ്കിൽ അത് കണ്ണന്താനമാകില്ലല്ലോ, കേന്ദ്രമന്ത്രിയാകുമ്പോൾ അൽപം ഒൗചിത്യമെങ്കിലും പ്രകടിപ്പിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.