യുദ്ധഭ്രാന്ത്​ സൃഷ്​ടിച്ച്​ തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാൻ ശ്രമം -കോടിയേരി

നെടുങ്കണ്ടം: അതിർത്തി കടന്നുള്ള ആക്രമണം രാജ്യത്ത്​ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാനുള്ള ആർ.എ സ്​.എസ്​-ബി.ജെ.പി ശ്രമത്തി​​​െൻറ ഭാഗമാണെന്ന്​ സംശയിക്കണമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ ണൻ. യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ്​ പ്രക്രിയ അട്ടിമറിക്കാനാണ്​ ശ്രമം. കേരള സംരക്ഷണയാത്രക്ക്​ നെടുങ്കണ്ടത്ത് ലഭിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത്​ മുസ്​ലിം വിരോധം സൃഷ്​ടിച്ച്​ വർഗീയ ധ്രുവീകരണത്തിനാണ് ആർ.എസ്​.എസ്​ ശ്രമം. കശ്മീർ വിഷയം പരിഹരിക്കുന്നതിന്​ പകരം പ്രശ്നം വഷളാക്കി കാശ്മീരി ജനതയെ ശത്രുക്കളാക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നത്. കശ്മീരികളെ രാജ്യത്തിനൊപ്പം നിർത്തണം. പരാജയഭീതി മണത്ത ബി.ജെ.പി സർക്കാർ രാജ്യത്ത്​ യുദ്ധഭ്രാന്ത് സൃഷ്​ടിച്ച്​ വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

റിസർവ് ബാങ്കി​​​െൻറ പണം പോലും കൊള്ളയടിക്കാൻ ശ്രമിച്ചയാളാണ് മോദി. ലോക്സഭ ​െതരഞ്ഞെടുപ്പിൽ 2004ന് സമാനമായി രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശക്തമായി തിരിച്ചുവരും. കോൺഗ്രസി​​​െൻറയും ബി.ജെ.പിയുടെയും അടിത്തറ തകരുകയാണെന്ന് ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. എൽ.ഡി.എഫ് വിശ്വാസികൾക്കെതിരാണെന്ന് വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്.

സുപ്രീംകോടതി ഉത്തരവ് ഇറക്കിയതിന്, ​െതരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ ഞങ്ങൾ കാണിച്ചുതരാം എന്നാണ് ചിലർ പറയുന്നത്. ഇവിടെ കോടതി ഒരു നിയോജക മണ്ഡലത്തിലും മത്സരിക്കുന്നില്ല. വിശ്വസ സമൂഹത്തെ ഇടതുപക്ഷത്തിനെതിരെ തിരിച്ച് നേട്ടമുണ്ടാക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.കെ. സദാശിവൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Kodiyeri On balakot attack - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.