കൊണ്ടോട്ടി: ഹിന്ദുത്വവർഗീയതയെ ഉത്തേജിപ്പിച്ച് തീവ്രവലതുപക്ഷ ആശയങ്ങൾ പ്രചരിപ് പിച്ചാണ് ബി.ജെ.പിയും ആർ.എസ്.എസും തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇതിൽ അവർ വിജയിച്ച െന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊണ്ടോട്ടിയിൽ ‘ഇ.എം.എസിെൻറ ലോകം’ ദേശീയ സെമിനാറിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.
ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചക്ക് വന്നില്ല. മറിച്ച് തീവ്ര വലതുപക്ഷ രാഷ്ട്രീയമാണ് ചർച്ച ചെയ്തത്. ഇത് ഇന്ത്യയിൽ മാത്രമല്ല സംഭവിക്കുന്നത്. ആഗോള വ്യാപകമായി തീവ്ര വലതുപക്ഷ മുന്നേറ്റം നടക്കുകയാണ്. ഇസ്രായേലിലും ഫ്രാൻസിലും തുർക്കിയിലുമെല്ലാം നടന്ന തെരഞ്ഞെടുപ്പുകളിൽ തീവ്ര വലതുപക്ഷമാണ് ഭരണം പിടിച്ചത്. തീവ്ര വലതുപക്ഷ രാഷ്ട്രീയം വളരാൻ നവ ഉദാരവത്കരണവും കാരണമായി.
2014ൽ ബി.ജെ.പി അധികാരത്തിൽ വന്നത് രണ്ടാം യു.പി.എ സർക്കാറിെൻറ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണത്തിനെതിരായ വികാരം മൂലമാണ്. എന്നാൽ, ബി.ജെ.പിക്ക് വികസനം കൊണ്ടുവരാനായില്ല. ലോക്സഭ ഉപതെരെഞ്ഞടുപ്പുകളിലും നിയമസഭ തെരഞ്ഞടുപ്പുകളിലും അവർ പരാജയപ്പെട്ടു. ഇതോടെ വികസന അജണ്ടയിൽനിന്ന് മാറി പുതിയ അജണ്ടയുമായി ബി.ജെ.പി രംഗത്തെത്തി. തീവ്രവാദവും ദേശീയസുരക്ഷയും ചർച്ചയാക്കി. ഈ അജണ്ടയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഇടതുപക്ഷം മുന്നോട്ടുവെച്ചത് മതനിരപേക്ഷ സർക്കാർ മുന്നോട്ടുവരണമെന്ന നിലപാടാണ്.
എന്നാൽ, ഇടതുപക്ഷത്തിന് ദേശീയതലത്തിൽ ബദൽ ശക്തിയാകാൻ കഴിയില്ലെന്ന ചിന്തയാണ് യു.ഡി.എഫിന് അനുകൂലമായത്. തീവ്രവാദവും ഹിന്ദുത്വ രാഷ്ട്രീയവും പറഞ്ഞ് അധികാരം നേടാൻ എക്കാലത്തും ബി.ജെ.പിക്കാകില്ല. കോൺഗ്രസ് മൃദുഹിന്ദുത്വ രാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നത്. പാഠങ്ങൾ പഠിച്ച് രാഷ്ട്രീയസംവിധാനം ശക്തിപ്പെടുത്തി സി.പി.എം മുന്നോട്ടുപോകും. ദേശീയതലത്തിൽ ഇടതുപക്ഷത്തിനേറ്റത് കനത്ത തിരിച്ചടിയാണെന്ന വസ്തുത വിലയിരുത്തിവേണം ഇനി പ്രവർത്തിക്കാനെന്നും കോടിയേരി പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ അനുസ്മരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.