കളമശ്ശേരി: സാധാരണക്കാരായ ആളുകൾപോലും വിശ്വസിക്കുന്ന അമൃതാനന്ദമയി ഒരു രാഷ്ട് രീയ തീരുമാനത്തിെൻറ ഭാഗമായി ആർ.എസ്.എസ് അജണ്ടയിലുള്ള പരിപാടിയിൽ പങ്കെടുക്കുന ്നത് തെറ്റായ സന്ദേശം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കളമ ശ്ശേരിയിൽ ഇ. ബാലാനന്ദൻ അനുസ്മരണവും പി.കെ. അബ്ദുൽ റസാഖ് രക്തസാക്ഷി ദിനാചരണ റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം ഒരു സമീപനം അമൃതാനന്ദമയിയിൽനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. ശക്തമായ ഹിന്ദുത്വ ധ്രുവീകരണത്തിനുള്ള നീക്കം കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ ചെറുക്കാൻ മതനിരപേക്ഷത ഉയർത്തിയേ സാധിക്കൂ. സാമുദായിക സംഘടനകളെയും മറ്റും രംഗത്തിറക്കുകയാണ് ആർ.എസ്.എസ്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനാകില്ല.
മൃതു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസിെൻറത്. ബാബരി മസ്ജിദ് വിഷയത്തിലും മുത്തലാഖ് വിഷയത്തിലും ഈ സമീപനമായിരുന്നു അവരുടേതെന്ന് കോടിയേരി പറഞ്ഞു. സി.കെ. പരീത് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.